അബുദാബി കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സമ്മേളനം
അബുദാബി : സമാധാന സംരംക്ഷണവും സൗഹൃദവുമാണ് പ്രവർത്തന വീഥിയിലെ പ്രധാന അജൻഡയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അബുദാബി കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനത്തിന്റെയും ശാന്തിയുടെയും പാതയിൽനിന്നും പിറകോട്ട് സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. എല്ലാവിഭാഗം മതസ്ഥരെയും മതങ്ങൾക്കുള്ളിലെ വ്യത്യസ്ത വീക്ഷണമുള്ളവരെയും ഒന്നിച്ചിരുത്താൻ മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന് മാത്രമാണ് കഴിയുകയുള്ളുവെന്ന് ഡോ.എം.കെ. മുനീർ എം.എൽ.എ. അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ശുക്കൂറലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, വർക്കിങ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി, സ്വാമി ആത്മദാസ് യമി, ഫാ. എൽദോ എം. പോൾ, ഫാ. ജിജോ ജോസഫ്, പ്രൊഫ. ഗോപിനാഥ് മുതുകാട്, ഷാജഹാൻ മാടമ്പാട്ട്, അബ്ദുൽഹക്കീം ഫൈസി തുടങ്ങിയവർ സംസാരിച്ചു. അഡ്വ. കെ.വി. മുഹമ്മദ്കുഞ്ഞി സ്വാഗതവും പി.കെ. അഹമ്മദ് ബല്ലാകടപ്പുറം നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..