യു.എ.ഇ. യിലും ഇത് വിനോദസഞ്ചാര കാലം


• ഇന്ന് ലോക വിനോദസഞ്ചാരദിനം

Caption

ഷാർജ : യു.എ.ഇ. യിൽ വസന്തകാലമാകുന്നതോടെ വിനോദസഞ്ചാരത്തിനും തിരക്കേറി. പൂക്കളും പൂമ്പാറ്റകളും പുഴകളും കൊച്ചുജലാശയങ്ങളും മരുഭൂമിയും കാണാനായി ഇന്ത്യയിൽനിന്നടക്കം യു.എ.ഇ. യിലേക്ക് വിനോദസഞ്ചാരികളെത്തുകയാണ്. കോവിഡിനുശേഷമുള്ള വിനോദസഞ്ചാര മേഖലയുടെ ഉണർവ് ആസ്വദിക്കുകയാണ് വിദേശത്തുനിന്നുമെത്തുന്നവർ. സന്ദർശകർക്കുപുറമെ താമസക്കാരും വിനോദസഞ്ചാര മേഖലകൾ ആസ്വദിക്കാനുള്ള ഒരുക്കം തുടങ്ങി.രാജ്യത്തെത്തുന്ന സഞ്ചാരികളിൽ കൂടുതൽപേരും എത്തുന്നത് റാസൽഖൈമയിലെ ജബൽജെയ്‌സ് പർവതനിരയിലേക്കാണ്. യു.എ.ഇ. യിലും ഒമാനിലെ മുസന്ദം ഗവർണറേറ്റിലും ഉൾപ്പെടുന്ന ജബൽ ജെയ്‌സ് യാത്ര പുതിയ അനുഭവമാണെന്ന് സന്ദർശകർ പറയുന്നു. ചൂട് കുറയുന്നതോടെ വരുംദിവസങ്ങളിൽ കൂടുതൽപേർ ജബൽ ജെയ്‌സ് യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ദുബായിലെ പതിവുകാഴ്ചകളും അബുദാബി , ഷാർജ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലെ പ്രകൃതി സൗന്ദര്യവും സഞ്ചാരികൾക്ക് പ്രിയമേറുകയാണ്. കാഴ്ചകൾമാത്രമല്ല യു.എ.ഇ. യിലെ ആഘോഷങ്ങളിലും സന്ദർശകർ പങ്കെടുക്കാനായെത്തുന്നു.

മലയാളികൾ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാനായി കേരളത്തിൽനിന്നും ഒട്ടേറെയാളുകൾ ദിനംപ്രതി എത്തുന്നുണ്ട്. ഗ്ലോബൽ വില്ലേജ്, എക്സ്‌പോ അടക്കം സന്ദർശിക്കാനും സാധനങ്ങൾ വാങ്ങാനുമായി ആഫ്രിക്കയിൽ നിന്നടക്കം സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ടെന്ന് ട്രാവൽ ടൂറിസം ഏജന്റുമാരും പറയുന്നു. കഴിഞ്ഞ രണ്ടുവിനോദസഞ്ചാര ദിനങ്ങളും ആളുകൾ യാത്ര ഒഴിവാക്കിയ കാലമായിരുന്നു. എന്നാൽ പുതിയ പ്രതീക്ഷകളുമായി മലയാളികളടക്കം യു.എ.ഇ. സന്ദർശിക്കുന്ന തിരക്കിന്റെ ദിനങ്ങളാണ് വരുംദിവസങ്ങൾ.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..