മലബാർ ഗോൾഡിന്റെ അബുദാബിയിലെ ഏറ്റവും വലിയ ഷോറൂം പ്രവർത്തനം തുടങ്ങി


മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മസ്‌യദ് മാളിലെ ഷോറൂം എം.എ യൂസഫലി ഉദ്ഘാടനം ചെയ്യുന്നു

അബുദാബി : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അബുദാബിയിലെ ഏറ്റവും വലിയ ഷോറൂം മുസ്സഫയിലെ മസ്‌യദ് മാളിൽ പ്രവർത്തനമാരംഭിച്ചു. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ എം.എ. യൂസഫലി ഉദ്ഘാടനം നിർവഹിച്ചു.

മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ., മലബാർ ഗ്രൂപ്പ് സീനിയർ ഡയറക്ടർ സി. മായൻകുട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു. മസ്‌യദ് മാളിലെ പുതിയ ഷോറൂമിന് 5000 ചതുരശ്ര അടിയിലധികം വിസ്തീർണമുണ്ട്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അബുദാബിയിലെ 12-ാമത്തെ ഷോറൂമുമാണിത്.സ്വർണം, വജ്രം, അമൂല്ല്യ രത്നങ്ങൾ എന്നിവയിൽ രൂപകൽപ്പന ചെയ്ത പരമ്പരാഗത, ആധുനിക ആഭരണങ്ങൾ, ഡെയ്‌ലി വെയർ ആഭരണങ്ങൾ എന്നിവയുൾപ്പെടുന്ന 20 രാജ്യങ്ങളിൽനിന്നുള്ള 30,000ലധികം ആഭരണ ഡിസൈനുകൾ പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ മസ്‌യദ് മാളിലെ പുതിയ ഷോറൂം, അബുദാബിയിലെ തങ്ങളുടെ ഏറ്റവും വലിയ ഷോറൂം ആയിരിക്കുമെന്ന് ഷംലാൽ അഹമ്മദ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..