അക്ഷരക്കൂട്ടം സാഹിത്യമത്സര വിജയികൾ


Caption

ദുബായ് : യു.എ.ഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടം ഈ വർഷത്തെ സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു. കഥാമത്സരത്തിൽ ഇസ്മായിൽ കൂളത്ത് എഴുതിയ ‘പൊക്കിൾ കൊടിയുടെ ഭൂപടം’ ഒന്നാംസ്ഥാനം നേടി.

തോമസ് ദേവസ്യ (അപ്പർ കാലാങ്കിയിലെ സസ്യഭോജികൾ), ജിഷ സന്ദീപ് (പരാജിതന്റെ തീരം) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. കവിതാ മത്സരത്തിൽ ഷിഹാബുദ്ദീൻ കുമ്പിടി എഴുതിയ ‘പെട്ടി കെട്ടൽ’ ഒന്നാമതെത്തി. അൻവർ അബൂബക്കർ (മാഞ്ഞുപോകുന്നത്), റസീന കെ.പി. (ചുവന്ന മറുക്) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.



കഥാ മത്സരവിജയികളെ നിധീഷ് ജി., സജ്‌ന അബ്ദുള്ള, പ്രീതി രഞ്ജിത്, അസി തുടങ്ങിയവരുടെ ജഡ്ജിങ് പാനലും കവിതാ മത്സരവിജയികളെ വീരാൻകുട്ടി, ഇസ്മയിൽ മേലടി, പി. ശിവപ്രസാദ് അടങ്ങുന്ന ജഡ്ജിങ് പാനലുമാണ് തിരഞ്ഞെടുത്തത്. ക്രാഫ്റ്റിനും ഭാഷയ്ക്കുമപ്പുറം പുതുമയുള്ള പ്രതലങ്ങളെ പുതുമയോടെ, ലളിതമായി അവതരിപ്പിക്കുക എന്നതാണ് കഥയെഴുത്തിനെ സംബന്ധിച്ച് പ്രാധാന്യമുള്ളതെന്ന് കഥാകൃത്ത് നിധീഷ് ജി. അഭിപ്രായപ്പെട്ടു. മണ്ണിന്റെ, അന്യമാകലിന്റെ, രാഷ്ട്രീയം വ്യംഗ്യഭംഗിയോടെ പറയുന്ന രചനകൾ കവിതകളെ സമ്പുഷ്ടമാക്കുന്നുവെന്ന് കവി വീരാൻ കുട്ടി പറഞ്ഞു. വനിതാ വിനോദ്, ഷാജി ഹനീഫ്, പ്രവീൺ പാലക്കീൽ, ഹമീദ് ചങ്ങരംകുളം, റോജിൻ പൈനുംമൂട്, ഗിന്റോ എ. പുത്തൂർ എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്. പുരസ്‌കാരങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..