ഗാന്ധിജയന്തി ആഘോഷം


ഷാർജ : മഹാത്മാഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്.) ഷാർജ പാകിസ്താൻ അസോസിയേഷൻ ഹാളിൽ ഗാന്ധിസ്മൃതി സംഘടിപ്പിക്കുന്നു. ഞായറാഴ്ച ഗാന്ധിജയന്തിയുടെ ഭാഗമായാണ് പരിപാടി. രാവിലെ ഒമ്പതിന് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ.പി. ജോൺസൺ നേതൃത്വംനൽകും. തുടർന്ന് ഭജൻ ഉണ്ടായിരിക്കും. 10 മണിക്ക് ഫോട്ടോ പ്രദർശനം ഇന്ത്യൻ അസോസിയേഷൻ ഖജാൻജി ടി.കെ. ശ്രീനാഥൻ ഉദ്ഘാടനം ചെയ്യും. 10.30-ന് ‘ഗാന്ധി, മാനവികതയുടെ മൃതസഞ്ജീവനി’ എന്ന വിഷയത്തിലുള്ള സെമിനാർ ഇൻകാസ് യു.എ.ഇ. ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ ഉദ്ഘാടനംചെയ്യും. 11.30-ന് ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ, സാമൂഹികപ്രവർത്തകരെ ആദരിക്കൽ എന്നിവയും ഉണ്ടായിരിക്കും. 12 മണിക്ക് സ്നേഹവിരുന്ന്, മൂന്നുമണിക്ക് എം.ജി.സി.എഫ്. കലാകാരന്മാർ അവതരിപ്പിക്കുന്ന സർഗസായാഹ്നം, 4.30-ന് ജീവാമൃതം എന്നപേരിൽ രക്തദാന ക്യാമ്പും വൈദ്യപരിശോധനാ ക്യാമ്പും ഉണ്ടായിരിക്കും.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..