പ്രവാസികളുടെ ഓണാഘോഷമാണ് ഗംഭീരം -ഡീൻ കുര്യാക്കോസ്


ആശ്രയം യു.എ.ഇ.യുടെ ഓണാഘോഷം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനംചെയ്യുന്നു

അൽഐൻ : കേരളത്തെക്കാളും മനോഹരമായി ഓണമാഘോഷിക്കുന്നത് വിദേശമലയാളികളാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. കോതമംഗലം, മൂവാറ്റുപുഴ നിവാസികളുടെ കൂട്ടായ്മയായ ആശ്രയം യു.എ.ഇ.യുടെ ‘ആർപ്പോ ഇർർറോ’ എന്ന ഓണാഘോഷപരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രയം ഉൾപ്പെടെ പ്രവാസി സംഘടനകളുടെ കേരളത്തിനുവേണ്ടിയുള്ള പ്രവർത്തനം ശ്ലാഘനീയമാണ്. രോഗങ്ങളും പ്രകൃതിക്ഷോഭങ്ങളുമുണ്ടാവുമ്പോൾ പ്രവാസി കൂട്ടായ്മകളുടെ കാരുണ്യപ്രവർത്തനങ്ങൾ കേരളം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.

അൽഐൻ വഫാ സെൻററിൽ നടന്ന ആഘോഷച്ചടങ്ങിൽ ആശ്രയം പ്രസിഡന്റ് റഷീദ് കോട്ടയിൽ അധ്യക്ഷനായി. രക്ഷാധികാരികളായ ഉമർ അലി, ജിജി ആൻറണി, നെജി ജെയിംസ്, സുനിൽ പോൾ, ബേബി മടത്തിക്കുടിയിൽ, ചാരിറ്റി കൺവീനർ സമീർ പൂക്കുഴി എന്നിവർ സംസാരിച്ചു.അനുര മത്തായി, ഒ.കെ. അനിൽകുമാർ, അജാസ് അപ്പാടത്ത് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഗായത്രി അഭിലാഷ്, ഹയ ഷംസുദ്ദീൻ, സൗരഭ് നായർ എന്നിവർക്കും ഉപഹാരം സമ്മാനിച്ചു.

ബോബിൻ സ്വാഗതവും ജനറൽസെക്രട്ടറി ദീപു തങ്കപ്പൻ നന്ദിയുംപറഞ്ഞു. കലാപരിപാടികൾ, പൂക്കളമത്സരം, വടംവലി മത്സരം എന്നിവയും ഉണ്ടായി. കൂടുതൽ പോയന്റുകൾ നേടി ആശ്രയം ദുബായ് ഓവറോൾ ചമ്പ്യൻഷിപ്പ് നേടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..