യു.എ.ഇ.പുതിയ വിസാചട്ടങ്ങൾ തിങ്കളാഴ്ച മുതൽ


ദുബായ് : യു.എ.ഇ.യിലെ പുതിയ വിസാനിയമം തിങ്കളാഴ്ചമുതൽ നിലവിൽവരും. വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇതോടെ കൂടുതൽ ലളിതമാകും. അഞ്ചുവർഷം കാലാവധിയുള്ള ഗ്രീൻ റെസിഡൻറ്്‌ വിസയും തിങ്കളാഴ്ച നിലവിൽവരും. കൂടുതൽപേരെ യു.എ.ഇ.യിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസാചട്ടങ്ങളിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുന്നത്. വിസാ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചട്ടഭേദഗതിയിലൂടെ സാധിക്കും.

പുതിയ കാറ്റഗറികളിലുള്ള വിസകളും ഇതോടൊപ്പം നിലവിൽവരും. അഞ്ചുവർഷം കാലാവധിയുള്ള ഗ്രീൻ റെസിഡൻറ്്‌ വിസയാണ് പുതിയ വിസകളിൽ പ്രധാനം. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെത്തന്നെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നതാണ് ഗ്രീൻവിസ. വിദഗ്ധതൊഴിലാളികൾ, സ്വയംസംരംഭകർ, നിക്ഷേപകർ, ബിസിനസ് പങ്കാളികൾ എന്നിവർക്ക് ഗ്രീൻവിസ ലഭിക്കും. അഞ്ചുവർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയും തിങ്കളാഴ്ച നിലവിൽവരും. പുതിയ നിയമം അനുസരിച്ച് എല്ലാ സിംഗിൾ - മൾട്ടി എൻട്രീ വിസകളും സമാന കാലയളവിലേക്ക് പുതുക്കാം. കാലാവധി ചുരുങ്ങിയത് 60 ദിവസംവരെയാക്കി. നേരത്തെ ഇത് 30 ആയിരുന്നു. യു.എ.ഇ.യിൽ താമസിച്ച് വിദേശക്കമ്പനികൾക്കുവേണ്ടി ജോലിചെയ്യാൻ അനുവദിക്കുന്ന വെർച്വൽ വിസയും തിങ്കളാഴ്ചമുതൽ പ്രാബല്യത്തിലാകും. തൊഴിലന്വേഷകർക്ക് ഏറെ സഹായകരമാകുന്ന ജോബ് എക്‌പ്ലോറർ വിസ, മുതിർന്ന പൗരൻമാർക്കുള്ള റിട്ടയർമെൻറ്്‌ വിസ തുടങ്ങിയവയാണ് വിസാചട്ടങ്ങളിലെ മറ്റു പ്രധാന മാറ്റങ്ങൾ.പുതിയ വിസാ നിയമപ്രകാരം ഗോൾഡൻ വിസയുടെ നടപടികൾ ലഘൂകരിക്കുകയും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..