ആഗോളഗ്രാമത്തിൽ കാണാം പ്രേതഭവനം


ഗ്ലോബൽ വില്ലേജിൽ നിന്നുള്ള ദൃശ്യം

ദുബായ് : ആഗോളഗ്രാമമായ ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്ക് സാഹസിക അനുഭവങ്ങൾ സമ്മാനിക്കാൻ ഹൗസ് ഓഫ് ഫിയർ എന്ന പേരിലൊരു പ്രേതഭവനവും. സെമിത്തേരി, ആശുപത്രി വാർഡുകൾ, നിലവിളിക്കുന്ന മരം ഉൾപ്പെടെ ഒമ്പത് വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 660 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ‘ഹൗസ് ഓഫ് ഫിയർ ഒരുക്കിയിട്ടുള്ളത്.

കുട്ടികളിൽ വിനോദവും വിജ്ഞാനവും ഒരുപോലെ പ്രദാനംചെയ്യുന്ന ‘ഡിഗേഴ്സ് ലാബ്’ എന്നപേരിലെ മറ്റൊരു ആകർഷണവും ഇത്തവണത്തെ മേളയുടെ മാറ്റുകൂട്ടും. നിർമാണജോലികളുമായും ഉപകരണങ്ങളുമായും ഇടപഴകാൻ കുട്ടികൾക്ക് അവസരം നൽകുന്നതാണ് ‘ഡിഗേഴ്സ് ലാബ്’. ലോകമെമ്പാടും 200-ലേറെ പ്രദർശനങ്ങൾ നടത്തിയ ‘റിപ്ലെസ് ബിലീവ് ഇറ്റ് ഓർ നോട്ടി’ന്റെ നവീകരിച്ച പ്രദർശനം മേളയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്. 14 അടി നീളമുള്ള മുതല, 10 ലക്ഷത്തിലധികം തീപ്പെട്ടി കൊള്ളികൾകൊണ്ടു നിർമിച്ച തീപ്പെട്ടിമാതൃക എന്നിങ്ങനെ 50-ലേറെ പുതിയ പ്രദർശനങ്ങളുമുണ്ടാകും.ഈമാസം 25-നാണ് ഗ്ലോബൽ വില്ലേജിന്റെ 27-ാം പതിപ്പ് ആരംഭിക്കുന്നത്. വ്യത്യസ്തനിറഞ്ഞ 27 പവിലിയനുകളാണ് പുതിയ പതിപ്പിൽ ഇടംപിടിച്ചിട്ടുള്ളത്. ഹാപ്പിനെസ് ഗേറ്റ് എന്ന പ്രവേശനകവാടം, റോഡ് ഓഫ് ഏഷ്യ എന്ന പ്രമേയത്തിലെ കാൽനടത്തെരുവ്, ഗ്ലോബൽ വില്ലേജിന്റെ 360 ഡിഗ്രി കാഴ്ചകൾ സമ്മാനിക്കുന്ന ബിഗ് ബലൂൺ സവാരി, ഇലക്‌ട്രിക് അബ്ര സവാരി തുടങ്ങി ഒട്ടേറെ ആകർഷണങ്ങൾ മേളയിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..