എ.ആർ.ടി.സി.യുമായി ധാരണാപത്രം ഒപ്പുവെച്ചു


ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽനിന്ന്

ദുബായ് : സാങ്കേതികം, ശാസ്ത്രം, ഗവേഷണം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാനായി അഡ്വാൻസ്ഡ് ടെക്‌നോളജി റിസേർച്ച് കൗൺസിലുമായി (എ.ആർ.ടി.സി.) ദുബായ് പോലീസ് ധാരണാപത്രം ഒപ്പിട്ടു. ദുബായ് ട്രേഡ് സെന്ററിലെ ജൈറ്റെക്സ് പ്രദർശനവേദിയിൽ യാഥാർഥ്യമായ പുതിയ സഹകരണത്തിലൂടെ ഉദ്യോഗസ്ഥരുടെ അറിവും അനുഭവവും കഴിവുകളും വർധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡയറക്ടർ മേജർ ജനറൽ ഖാലിദ് നാസ്സർ അൽ റസൂഖി, എ.ആർ.ടി.സി. ആക്ടിങ് ഡയറക്ടർ ജനറൽ ഷഹ്ബാബ് ഇസ്സ അബു ഷഹ്ബാബ് എന്നിവർ ചേർന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്. സേനയുടെ പ്രവർത്തനങ്ങൾക്ക് മികച്ച സംഭാവനകൾ നൽകുന്ന വ്യത്യസ്ത ആഗോള പരിപാടികളിൽ പങ്കെടുക്കാനും ഗവേഷണം നടത്താനും ദുബായ് പോലീസ് എപ്പോഴും താത്‌പര്യപ്പെടുന്നതായി അൽ റസൂഖി പറഞ്ഞു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..