ജിദ്ദ : കനത്തമഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ദുരിതബാധിതർ നാശനഷ്ടങ്ങൾ കണക്കാക്കാനും വേണ്ട നിയമനടപടികൾ സ്വീകരിക്കുന്നതിനായി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്ററിൽ അപേക്ഷ സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി. 2009-ൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ സ്വീകരിച്ച നടപടികൾക്ക് സമാനമായി നാശനഷ്ടം സംഭവിച്ചവർക്കുള്ള പരിഹാരം നൽകുമെന്ന് ജിദ്ദ നഗരസഭാ വക്താവ് മുഹമ്മദ് ഉബൈദ് അൽബുക്മി പറഞ്ഞു.
കനത്തമഴയെ തുടർന്ന് വ്യാഴാഴ്ച അടച്ച തായിഫ് റോഡ് തുറന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്. റോഡുകളിലുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യലും ശുചീകരണ പ്രവർത്തനങ്ങളും മരങ്ങൾ നീക്കം ചെയ്യലും മുനിസിപ്പാലിറ്റിക്ക് കീഴിൽ തുടരുകയാണ്.
2009-ന് ശേഷം ജിദ്ദയിൽ പെയ്ത ഏറ്റവും ഉയർന്ന മഴയാണ് വ്യാഴാഴ്ചത്തേതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്വാനി പറഞ്ഞു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജിദ്ദയിൽ രണ്ടുപേർ മരിച്ചതായി അധികൃതർ അറിയിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..