യു.എ.ഇ. ലോകരാജ്യങ്ങൾക്ക് മാതൃക


ദേശീയദിനത്തോടനുബന്ധിച്ചുള്ള ആശംസാസന്ദേശത്തിലാണ് ഡോ. ആസാദ് മൂപ്പൻ ഇക്കാര്യം വ്യക്തമാക്കിയത്‌

ദുബായ് : കഴിഞ്ഞ 51 വർഷത്തിനിടയിൽ ഒട്ടേറെ മേഖലകളിൽ അന്താരാഷ്ട്രതലങ്ങളിലുള്ള നേട്ടങ്ങൾ സ്വന്തമാക്കിയ യു.എ.ഇ. ആഗോളതലത്തിൽ ഒരു നിർണായക നേതൃത്വമായി ഉയർന്നുവെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകചെയർമാനും മാനേജിങ് ഡയറക്ടറുമായി ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ദേശീയദിനത്തോടനുബന്ധിച്ചുള്ള ആശംസാസന്ദേശത്തിലാണ് ഡോ. ആസാദ് മൂപ്പൻ ഇക്കാര്യം വ്യക്തമാക്കിയത്. ഭൗതികവും സാമൂഹികവുമായ അടിസ്ഥാനസൗകര്യങ്ങളുടെ വളർച്ചയ്ക്ക് പുറമേ, തന്ത്രപരമായ ഉദ്യമങ്ങളും ബിസിനസ് സാഹചര്യങ്ങളുടെ മികവും രാജ്യത്തെ ആഗോള മത്സരസൂചികയുടെ മുൻനിരയിലേക്ക് നയിച്ചിരിക്കുന്നു.

200-ലേറെ ദേശീയതകൾ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഈ രാജ്യത്ത്, സന്തോഷത്തോടെയും ആശ്വാസത്തോടെയും ജീവിക്കുന്നു. വിവിധ ദേശീയതകളിൽനിന്നുള്ള പൗരന്മാർക്ക് സമാനതകളില്ലാത്ത ഒരു ബഹുസ്വര ആവാസവ്യവസ്ഥയാണ് യു.എ.ഇ. സൃഷ്ടിച്ചിരിക്കുന്നത്. യു.എ.ഇ.യിലെ ഓരോ താമസക്കാരും സന്ദർശകരും മരുഭൂമിയുടെ നടുവിലുളള ഈ അദ്‌ഭുതത്തെ പുകഴ്ത്തിപാടുകയാണ്. കഴിഞ്ഞ 35 വർഷമായി ഈ മഹത്തായ രാജ്യത്തെ എന്റെ വീട് എന്ന് വിളിക്കുന്നതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..