യു.എ.ഇ.യിൽ നേരിയ ഭൂചലനം


അബുദാബി : യു.എ.ഇ.യിൽ ബുധനാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. യു.എ.ഇ. സമയം രാത്രി 7.17-നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാനിൽ റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ചെറിയ പ്രകമ്പനംമാത്രമാണ് യു.എ.ഇ.യിൽ അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ കേന്ദ്രം ട്വീറ്റ് ചെയ്തു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി ഒട്ടേറെപ്പേർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..