ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ : മരുഭൂമിയിലെ പരുമല എന്നറിയപ്പെടുന്ന ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ കാർഷികസംസ്കാരത്തിന്റെ ഭാഗമായ കൊയ്ത്തുത്സവം ആഘോഷിച്ചു. കേരള ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനംചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി. നസീർ, മിന്റു പി. ജേക്കബ്, മാത്തുക്കുട്ടി കടോൺ എന്നിവർ ആശംസകളർപ്പിച്ചു.
മലങ്കര സഭാ മാനേജിങ് കമ്മിറ്റിയംഗം ജോൺ മത്തായി, ഡൽഹി ഭദ്രാസന കൗൺസിൽ അംഗം മാത്യു വർഗീസ്, ഇടവക വികാരി ഫാ. ഫിലിപ്പ് എം. സാമുവേൽ കോർ എപ്പിസ്കോപ്പ, സഹവികാരി ജിജോ തോമസ് രാജൻ, ഇടവക ട്രസ്റ്റി മാത്യു ഐസക്, സെക്രട്ടറി ബിനു മാത്യു, ജനറൽ കൺവീനർ സുനിൽ മാത്യു എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കൊയ്ത്തുത്സവത്തിന്റെ ഭാഗമായി ഇടവകാംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ നാടൻവിഭവങ്ങളുടെ കലവറ, കലാപരിപാടികൾ, ചെണ്ടമേളം എന്നിവ ശ്രദ്ധേയമായി. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..