യു.എ.ഇ. യിൽ ഇന്ധനവില കുറഞ്ഞു


അബുദാബി : യു.എ.ഇ. യിൽ ഇന്ധനവില കുറഞ്ഞു. യു.എ.ഇ. ഇന്ധനവില കമ്മിറ്റി ഡിസംബർ മാസത്തെ പുതിയ ഇന്ധനവില പ്രഖ്യാപിച്ചതിൽ പെട്രോൾ, ഡീസൽ നിരക്കുകളിൽ നേരിയ കുറവുണ്ട്. ഡിസംബർ ഒന്നുമുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.30 ദിർഹമാണ് വില. നവംബറിൽ ഇത് 3.32 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 3.18 ദിർഹമാണ് പുതിയ വില. നവംബറിൽ 3.20 ദിർഹമായിരുന്നു. ഡിസംബറിൽ ഇ പ്ലസ് പെട്രോളിന് ലിറ്ററിന് 3.11 ആണ് വില. എന്നാൽ കഴിഞ്ഞമാസം ഇത് 3.13 ദിർഹമായിരുന്നു. ഡീസലിന് 3.74 ദിർഹമാണ് പുതിയ വില. നവംബറിൽ 4.01 ദിർഹമായിരുന്നു. 2015- ൽ വില നിയന്ത്രണം എടുത്ത് കളഞ്ഞശേഷം കഴിഞ്ഞ ജൂലായിലാണ് ഇന്ധനവില ഏറ്റവും ഉയർന്ന നിലയിലെത്തിയത്. 2020- ൽ കോവിഡ് മഹാമാരിയെ തുടർന്ന് ഇന്ധന വില മരവിപ്പിച്ചിരുന്നു. 2021 മാർച്ച് മാസമാണ് ഈ നിയന്ത്രണങ്ങൾ നീക്കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..