വടകര പ്രവാസോത്സവത്തിലെ സാംസ്കാരിക ഘോഷയാത്ര
ദുബായ് : യു.എ.ഇ. യിലെ വടകര പ്രദേശവാസികളുടെ കൂട്ടായ്മയായ വടകര എൻ.ആർ.ഐ. ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാസോത്സവം ശ്രദ്ധേയമായി. ദുബായ് ക്രസന്റ് സ്കൂൾ അങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ഗ്ലോബൽ പീസ് അംബാസഡർ ഹുസൈഫ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. നബാദ് അൽ ഇമാറാത് ടീം ലീഡർ ഉമ്മു മർവാൻ മുഖ്യാതിഥിയായി. കെ.പി. മുഹമ്മദ്, അഡ്വ. സാജിദ് അബൂബക്കർ, ഡോ. മുഹമ്മദ് ഹാരിസ്, സത്യൻ എസ്.ആർ., രാജൻ കൊളാവിപാലം, മോഹൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖരെ ആദരിച്ചു. പ്രേമാനന്ദൻ, മൊയ്ദു കുറ്റ്യാടി, സുഷി കുമാർ, അസീസ് പുറമേരി, എസ്.പി. മഹമൂദ്, ചന്ദ്രൻ കൊയിലാണ്ടി, ഷാജി, പ്രകാശ്, റഷീദ് ചൊക്ലി തുടങ്ങിയവർ നേതൃത്വം നൽകി. കോൽക്കളി, തിരുവാതിര, നൃത്തങ്ങൾ, ലഘു നാടകം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. താജുദ്ധീൻ വടകര, അജയ് ഗോപാൽ, മുനവ്വർ, ഹർഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. മനോജ് കെ.വി. സ്വാഗതവും അഡ്വ. മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..