മുന്നേറ്റം തുടരും- ശൈഖ് മുഹമ്മദ്


ദുബായ് : രാജ്യവികസനത്തിനായി മുന്നേറ്റം തുടരുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളും അടുത്ത 50 വർഷത്തിനുള്ളിൽ കൂടുതൽ ഉയരങ്ങൾ കൈവരിക്കുമെന്നും 51-ാമത് ദേശീയദിന സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രത്യാഘാതങ്ങളിൽപ്പെട്ട് ഒട്ടുമിക്ക രാജ്യങ്ങളും ബുദ്ധിമുട്ടുമ്പോഴും യു.എ.ഇ.അതിനെയെല്ലാം അതിജീവിച്ചു. അന്താരാഷ്ട്രവികസന മത്സര സൂചികകളിലെല്ലാം അതിന്റെ പ്രതിഫലനം കാണാം. രാജ്യം ലോകത്തിന് മുന്നിൽ എന്നും സമാധാന പ്രതീകമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..