Caption
ഷാർജ : പ്രവാസികളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ മാതൃഭൂമി ഡോട്ട്.കോമിന്റെ നേതൃത്വത്തിൽ നടത്തുന്ന കേരള പ്രോപ്പർട്ടി എക്സ്പോ സീസൺ നാലിന് ശനിയാഴ്ച തുടക്കമാവും. ഷാർജ എക്സ്പോ സെന്ററിലെ ഹാൾ നമ്പർ ഒന്നിലാണ് ശനി, ഞായർ ദിവസങ്ങളിലായി പ്രോപ്പർട്ടി എക്സ്പോ നടക്കുക. കേരളത്തിലെമ്പാടുമുള്ള പ്രമുഖ ബിൽഡേഴ്സ് പ്രതിനിധികളുമായി പ്രവാസികൾക്ക് നേരിട്ടുതന്നെ പ്രോപ്പർട്ടികളെക്കുറിച്ച് അറിയാനും അവ സ്വന്തമാക്കാനുമാവും.
ഷാർജ രാജകുടുംബാംഗവും ഹംറിയ ഫ്രീസോൺ അതോറിറ്റി ഫിനാൻഷ്യൽ റിസർച്ച് ആൻഡ് അനാലിസിസ് മേധാവിയുമായ ശൈഖ് അബ്ദുൽഅസീസ് ബിൻ ജമാൽ അൽ ഖാസിമി, കേരള ടൂറിസം പൊതുമരാമത്ത്, യുവജനകാര്യവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ മുഖ്യാതിഥികളാവും. ക്രെഡായിയുടെ (കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ) സഹകരണത്തോടെ ഒരുക്കുന്ന പ്രോപ്പർട്ടി എക്സ്പോയിൽ 50-ഓളം സ്റ്റാളുണ്ടാകും. രാവിലെ 11 മുതൽ രാത്രി എട്ടുമണിവരെയാണ് പരിപാടി. എക്സ്പോ സെന്ററിൽ പാർക്കിങ് സൗജന്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..