ദുബായ് : ദേശീയ ദിനത്തിന്റെ ഭാഗമായി സ്വദേശികളുടെ കടം എഴുതിത്തള്ളാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. 1,214 ഇമിറാത്തികളുടെ 53.62 കോടി ദിർഹത്തിന്റെ കടം എഴുതിത്തള്ളാനാണ് നിർദേശം. ഇതനുസരിച്ച് 1,214 സ്വദേശികളുടെ 536,230,000 ദിർഹത്തിലേറെ വരുന്ന കടം എഴുതിത്തള്ളാൻ 17 ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകി.
ഇമിറാത്തികൾ വായ്പ എടുത്ത പണം നോൺ പെർഫോമിങ് ഡെബ്റ്റ് റിലീഫ് ഫണ്ട് വഴി അടയ്ക്കും. സ്വദേശികൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് സഹമന്ത്രിയും നോൺ പെർഫോമിങ് ഡെബ്റ്റ് റിലീഫ് ഫണ്ട് ചെയർമാനുമായ ജാബർ മുഹമ്മദ് ഗാനിം അൽ സുവൈദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..