‘മാനവികതയുടെ പുരോഗതിക്കായി യു.എ.ഇ. പ്രതിജ്ഞാബദ്ധം’


ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

അബുദാബി : കഴിഞ്ഞകാലത്തെ പാഠങ്ങൾ ഓർമിപ്പിക്കാനും വർത്തമാനകാലത്തെ അവബോധത്തോടെയും ചിന്തകളോടെയും ആത്മവിശ്വാസത്തോടെയും ഭാവിയെ പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയും നോക്കാനുള്ള ദിനമാണ് 51-ാമത് യു.എ.ഇ. ദേശീയദിനമെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

പൗരൻമാരെ പരിപാലിക്കുക, അവർക്ക് മുന്നിൽ വികസനം, സർഗാത്മഗത, സ്വയംപര്യാപ്തത എന്നിവയുടെ വഴികൾ തുറക്കുക എന്നതിനാണ് മുൻഗണന. ആ ലക്ഷ്യം കൈവരിക്കാനാണ് പ്രയത്‌നിക്കുന്നതെന്നും അദ്ദേഹം ദേശീയദിന സന്ദേശത്തിൽ വ്യക്തമാക്കി.

പിതാക്കൻമാരും പിതാമഹൻമാരും കൈമാറിയ മഹത്തായ വിശ്വാസം യു.എ.ഇ. പുതുതലമുറയ്ക്ക് കൈമാറാൻ ശ്രമിക്കും. അന്തരിച്ച മുൻ യു.എ.ഇ.പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെ ആദരവോടെ സ്മരിക്കുന്നു. യു.എ.ഇ. യെ കെട്ടിപ്പടുക്കുന്നതിൽ അന്തരിച്ച രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഓരോ ഘട്ടത്തിലും മുന്നിലുണ്ടായിരുന്നു.

ഇന്ന് നമുക്ക് ലഭിച്ച പുരോഗതി, അന്തസ്സ് എന്നിവയെല്ലാം മഹത്തായ സ്ഥാപകർ ചെയ്തതിന്റെ വ്യാപ്തിയും ഐക്യത്തിന്റെ മൂല്യവും മനസ്സിലാക്കി തരുന്നു. കോവിഡ് പ്രതിസന്ധിയിൽ പ്രതികൂല സാഹചര്യങ്ങളിൽപോലും യു.എ.ഇ.സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് കാരണമായ ശക്തിയിലും സഹോദരൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പരിശ്രമങ്ങൾക്കും നന്ദി അറിയിക്കുന്നതായും യു.എ.ഇ. പ്രസിഡന്റ് വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..