കേരളത്തെ പുനഃസൃഷ്ടിച്ച് ദുബായിൽ കേരളോത്സവം


കേരളോത്സവം സമാപന സമ്മേളനം പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

ദുബായ് : കേരളത്തിലെ ഗ്രാമാന്തരീക്ഷത്തെ പുനഃസൃഷ്ടിച്ചുകൊണ്ട് ദുബായിൽ കേരളോത്സവം സംഘടിപ്പിച്ചു. അൽ ഖിസൈസ് ക്രസന്റ് സ്കൂൾ ഗ്രൗണ്ടിലാണ് നാട്ടിലെ ചായക്കടയും മുച്ചീട്ടുകളിയും കുപ്പിവളചന്തയും കാർണിവലുമായി കേരളോത്സവം അരങ്ങേറിയത്.

കേരളത്തിന്റെ തനത് നാടൻകലകൾ അവതരിപ്പിച്ചുകൊണ്ടുള്ള പരിപാടികൾ ആസ്വദിക്കാൻ ആയിരങ്ങളാണെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് എം.വി. നികേഷ് കുമാർ കേരളോത്സവം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ചരാത്രി നടന്ന സമാപനസമ്മേളനം കേരള ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ വികസനത്തിന് പ്രവാസികൾവഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സാഹോദര്യവും മതേതരത്വ നിലപാടുകളും എന്നും ഉയർത്തിപ്പിടിച്ചവരാണ് ലക്ഷക്കണക്കിന് വിദേശ മലയാളികളെന്നും സമാപനസമ്മേളനത്തിൽ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കരുത്തുപകരാൻ യു.എ.ഇയയിൽ ടൂറിസംവകുപ്പിന്റെ കീഴിൽ ഒരു ടൂറിസം ക്ലബ്ബ് ആരംഭിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

റിയാസ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. കോൺസൽ ഉത്തംചന്ദ്, ലോക കേരളസഭാംഗം എൻ.കെ. കുഞ്ഞഹമ്മദ്, അനീഷ് മണ്ണാർക്കാട്, അഡ്വ. നജീദ് തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..