മാതൃഭൂമി പബ്ലിക് റിലേഷൻസ് ആൻഡ് ഇവന്റ്സ് മേധാവി കെ.ആർ. പ്രമോദ്, ശൈഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖാസിമി, ഡോ.അൻവർ അമീൻ തുടങ്ങിയവർ ഗുരുവായൂർ എൻ.ആർ.ഐ. കൂട്ടായ്മയുടെ ദേശീയദിനാഘോഷച്ചടങ്ങിന് കേക്ക് മുറിച്ച് തുടക്കമിടുന്നു
ദുബായ് : ഗുരുവായൂർ നിവാസികളുടെ യു.എ.ഇ. യിലെ കൂട്ടായ്മയായ ഗുരുവായൂർ എൻ.ആർ.ഐ. ഫാമിലി നടത്തിയ യു.എ.ഇ. യുടെ 51-ാമത് ദേശീയദിനാഘോഷം ശ്രദ്ധേയമായി.
സല്യൂട്ട് യു.എ.ഇ. എന്ന പേരിൽ ഷാർജ യൂണിവേഴ്സിറ്റി സിറ്റിയിലെ അൽ റാസി ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. ഷാർജ രാജകുടുംബാംഗവും ഷാർജ ഔകാഫ് മേധാവിയുമായ ശൈഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖാസിമി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ എൻ.ആർ .ഐ. ഫാമിലി യു.എ.ഇ. യുടെ പ്രസിഡന്റ് മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി എഡ്വിൻ ജോസ്, ട്രഷറർ നജീബ് പേനത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റീജണൽ ഗ്രൂപ്പ് മനേജിങ് ഡയറക്ടർ ഡോ.അൻവർ അമീൻ, മാതൃഭൂമി പബ്ലിക് റിലേഷൻസ് ആൻഡ് ഇവന്റ്സ് മേധാവി കെ.ആർ. പ്രമോദ്, എ.എ.കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ.എ.കെ. മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്തു. സ്വദേശികളും വിദേശികളും ഉൾപ്പെട്ട കലാകാരൻമാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..