അജ്മാൻ : ഇന്ത്യൻ അസോസിയേഷൻ ഹാളിൽ 21-ാമത് അയ്യപ്പപൂജാ മഹോത്സവവും അയ്യപ്പസംഗമവും സംഘടിപ്പിച്ചു. അയ്യപ്പസേവാസമിതിയാണ് വിശ്വമോഹനം എന്നപേരുള്ള മഹോത്സവത്തിന്റെ സംഘാടകർ.
ഹരിവരാസനം ശതാബ്ദി ആഘോഷവും ഉണ്ടായിരുന്നു. ശബരിമല തന്ത്രികുടുംബാംഗം താഴമൺ കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികനായി. നടൻ ഉണ്ണിമുകുന്ദൻ, പന്തളം രാജകുടുംബാംഗം ശശികുമാരവർമ എന്നിവർ സന്നിഹിതരായി.
ആധ്യാത്മിക സദസ്സിൽ സമിതി കൺവീനർ രാജേഷ് മുക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സന്നിധാനന്ദനും ഗണേഷ് സുന്ദരവും നയിച്ച ഭക്തിഗാനസുധ ഉണ്ടായിരുന്നു.
ഹരിവരാസനത്തോടൊപ്പമുള്ള ഭസ്മാഭിഷേകത്തോടെ അയ്യപ്പപൂജാ മഹോത്സവം കൊടിയിറങ്ങി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..