ഡബ്ല്യു.എം.സി. വനിതാവിഭാഗം മലയാളി ക്വീൻ മത്സരത്തിൽ വിജയികളായ ഐശ്വര്യ വിനു നായർ, എലിസബത്ത് ജേക്കബ്, വൃന്ദാ പ്രദീപ് എന്നിവർ
ദുബായ് : വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി.) മിഡിലീസ്റ്റ് വനിതാവിഭാഗം വേൾഡ് മലയാളി ക്വീൻ മത്സരം സംഘടിപ്പിച്ചു. ദേശീയ ദിനാഘോഷത്തിന്റ ഭാഗമായി ഗാല യു.എ.ഇ.യുടെ അവാർഡ് ദാന ചടങ്ങിനിടെയാണ് മത്സരം സംഘടിപ്പിച്ചത്.
ഐശ്വര്യ വിനു നായർ സൗന്ദര്യപ്പട്ടം നേടി. എലിസബത്ത് ജേക്കബ് ആദ്യ റണ്ണറപ്പും വൃന്ദാപ്രദീപ് രണ്ടാം റണ്ണറപ്പുമായി. മറ്റു ജേതാക്കൾ: മിസ് ഷൈനിങ് സ്റ്റാർ- അരുന്ധതി ലാൽ, മിസ് ബോഡി ബ്യൂട്ടിഫുൾ- ജൂലിയ വിജോബി, മിസ് വിവോസിയസ്- പാർവതി അനിൽകുമാർ, മിസ് ടാലെന്റ്- പ്രീതി കാട്ടൂർ, മിസ് റാമ്പ് വാക്ക്- ഗോപിക ബാബു, മിസ് ഫാഷൻ ഐക്കൺ- പ്രയാഗ ജോൺ, മിസ് കോൺജെനിയാലിറ്റി- അനീഷ നിഷാന്ത്.
ഡബ്ല്യു.എം.സി മിഡിലീസ്റ്റ് വനിതാവിഭാഗം ഭാരവാഹികളായ എസ്തർ ഐസക്, റാണി ലിജേഷ്, സ്മിത ജയൻ എന്നിവർ നേതൃത്വം നൽകി. സി.യു. മത്തായി, ജോഷില ഷാബു, ബിന്ദു ബാബു, വി.എസ്. ബിജുകുമാർ എന്നിവർ സംബന്ധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..