മയ്യിൽ എൻ.ആർ.ഐ. ഫോറം ഫുട്ബോൾ ടൂർണമെന്റ് ജേതാക്കളായ എമിറേറ്റ്സ് സ്പോർട്സ് ഹബ് ടീം
ഷാർജ : കണ്ണൂർ മയ്യിൽ എൻ.ആർ.ഐ. ഫോറം യു.എ.ഇ. ദേശീയദിനാഘോഷവും ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു. ഫുട്ബോൾ ടൂർണമെന്റിൽ എമിറേറ്റ്സ് സ്പോർട്സ് ഹബ് ജേതാക്കളായി. ദുബായ് ഖിസൈസ് ക്യാപിറ്റൽ സ്കൂൾ മൈതാനത്തായിരുന്നു സീസൺ രണ്ട് ഫുട്ബോൾ ടൂർണമെന്റ്.
ആകെ എട്ട് ടീമുകളാണ് മത്സരിച്ചത്. എമിറേറ്റ്സ് സ്പോർട്സ് ഹബ് കൊളച്ചേരിയും ചൈതന്യ കാട്ടിലപ്പീടികയും തമ്മിലായിരുന്നു ഫൈനൽ. കളി സമനിലയിലായതിനാൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. മയ്യിൽ എൻ.ആർ.ഐ. ഫോറത്തിനുകീഴിലെ സ്പോർട്സ് കമ്മിറ്റി ഫുട്ബോൾ ടൂർണമെന്റിന് നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..