നിലവാരമില്ലാത്ത തേൻ വിറ്റാൽ പത്തുവർഷം തടവും ഒരുകോടി റിയാൽ പിഴയും


1 min read
Read later
Print
Share

ജിദ്ദ : നിലവാരമില്ലാത്ത തേൻവിൽപ്പന നടത്തുന്നവർക്ക് സൗദിയിൽ മുന്നറിയിപ്പ്. നിയമംലംഘിച്ചാൽ 10 വർഷംതടവും ഒരുകോടി റിയാൽ പിഴയും ലഭിക്കുമെന്ന് സൗദിയിലെ നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകി. മായംകലർത്തിയ തേൻ തെറ്റിദ്ധരിപ്പിച്ച് വിൽപ്പനനടത്തുന്നത് ജനങ്ങളോട് വഞ്ചനയാണെന്ന് നിയമോപദേശകനായ ഫൈസൽ അൽ മെയ്മുനി രാജ്യത്തിന്റെഔദ്യോഗിക ടെലിവിഷനുനൽകിയ അഭിമുഖത്തിൽ പറഞ്ഞു. മികച്ചനിലവാരമുള്ള തേൻ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. പ്രതിവർഷം 5,000 ടണ്ണിലധികം തേൻ രാജ്യത്തിനുപുറത്തേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വ്യാപാരത്തിനെതിരേ കഴിഞ്ഞയാഴ്ച സൗദി പബ്ലിക് പ്രോസിക്യൂഷൻ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. പിഴയും ജയിൽശിക്ഷയും കൂടാതെ ലൈസൻസ് റദ്ദാക്കുന്നതോടൊപ്പം മറ്റേതെങ്കിലും വ്യാപാരത്തിൽ ഏർപ്പെടുന്നത് വിലക്കുകയും ചെയ്യുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. അനുവദനീയമല്ലാത്ത വസ്തുക്കൾ ഭക്ഷണസാധനങ്ങളിൽ ഉപയോഗിക്കുക, ലേബലുകളിൽപറഞ്ഞത് ഉള്ളിലെ ഉത്‌പന്നങ്ങളിൽ ഇല്ലാതിരിക്കുക എന്നിവ മായംചേർത്ത വിഭാഗമായി കണക്കാക്കും. പോഷകമൂല്യവും തൂക്കവും കുറയ്ക്കുക, കാലാവധി കഴിഞ്ഞ ഉത്‌പന്നങ്ങൾ വിൽക്കുക, പന്നിയിറച്ചി, പന്നിക്കൊഴുപ്പ്, മദ്യം തുടങ്ങിയവയ്ക്കും പിഴ ഈടാക്കും.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..