ഓൺലൈൻ അധിക്ഷേപം: യുവാവിന് 3000 ദിർഹം പിഴ


അബുദാബി : സ്വകാര്യസ്ഥാപനത്തെ ഓൺലൈനിലൂടെ അധിക്ഷേപിച്ചയാൾക്ക് കോടതി 3000 ദിർഹം പിഴ ചുമത്തി. സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ മോശം കമന്റുകൾ പോസ്റ്റ് ചെയ്തതിനാലാണ് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി പിഴ വിധിച്ചത്.

കമ്പനിക്ക് നേരെയുണ്ടായ മോശംപരാമർശത്തിന് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ഉടമ കോടതിയിൽ കേസ് നൽകിയത്. വീട്ടുപകരണങ്ങൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ചില തർക്കങ്ങളെതുടർന്നാണ് സ്ഥാപനത്തിനെതിരേ യുവാവ് മോശം നിരൂപണം ഓൺലൈനിൽ എഴുതിയത്. നഷ്ടപരിഹാരം നൽകുന്നതിന് പുറമേ ഓൺലൈനിൽ പോസ്റ്റ് ചെയ്ത അപകീർത്തികരമായ നിരൂപണം നീക്കം ചെയ്യണമെന്ന കമ്പനിയുടെ ആവശ്യവും കോടതി ശരിവെച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തികൾ, സ്ഥാപനങ്ങൾ, ഉത്പന്നങ്ങൾ തുടങ്ങിയവയെക്കുറിച്ച് തെറ്റായ നിരൂപണങ്ങൾ നല്കുന്നവരിൽനിന്ന് ഒരു ലക്ഷം ദിർഹം വരെ പിഴായീടാക്കുമെന്ന് യു.എ.ഇ. പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമലംഘകർക്ക് യു.എ.ഇ. സൈബർ നിയമപ്രകാരം ഒരു വർഷംവരെ തടവ് ശിക്ഷയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..