‘ക്യൂബയുമായുള്ള വ്യാപാരം കൂടുതൽ ശക്തമാക്കും’


കെ.ജി. അനിൽകുമാറിനെ എ.കെ. ഫൈസൽ പൊന്നാടയണിയിക്കുന്നു

ദുബായ് : ഇന്ത്യക്കാരായ പ്രവാസി വ്യവസായികൾക്ക് ക്യൂബയിൽ ആവശ്യമായ സഹായം ചെയ്തുകൊടുക്കാൻ ഇടപെടുമെന്ന് ക്യൂബയിലെ പുതിയ ഇന്ത്യൻ ട്രേഡ് കമ്മിഷണർ അഡ്വ. കെ.ജി. അനിൽ കുമാർ പറഞ്ഞു. ദുബായ് സിറ്റിസൺസ് ആൻഡ് റെസിഡൻറ്‌സ് ഫോറം സംഘടിപ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ക്യൂബയും തമ്മിലുള്ളബന്ധം ശക്തിപ്പെട്ടു വരികയാണ്. അഞ്ച് വർഷത്തിനകം കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകൾക്കുള്ള വൻ സാധ്യതയാണ് കാണുന്നത്. അത് പ്രയോജനപ്പെടുത്താൻ ഇന്ത്യക്കാർ മുന്നോട്ടുവരണം. അതിനുള്ള സംവിധാനം ദുബായിലും ഇന്ത്യയിലും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചസാര, പുകയില, മുന്തിയ ഇനം മദ്യം, സിങ്ക്, നിക്കൽ തുടങ്ങിയവയുടെ വ്യാപാരം ഇനി സുതാര്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

റയാനത്ത് അലി, ബൽരാജ്, മുരളി എകരൂൾ, അനിൽ നായർ കെ., കാന്തേഷ് ബോംബാനി, ഡോ. സത്യ കെ. പിള്ളൈ, റിയാസ് കിൽട്ടൻ, മുനീർ അൽ വഫ, മോഹൻ കാവാലം, ചാക്കോ ഊളക്കാടൻ, കെ.എൽ. 45 യു.എ.ഇ. ചാപ്റ്റർ തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി. ദുബായ് പോലീസ് ആസ്ഥാനത്തെ എന്റർടൈൻമെന്റ് വിഭാഗത്തിൽനിന്ന് കേണൽ അബ്ദുല്ല മുഹമ്മദ് അൽ ബലൂഷി, മലബാർ ഗോൾഡ് എക്സിക്യുട്ടീവ് ഡയറക്ടറർ എ.കെ. ഫൈസൽ, അറബ് വ്യാപാര പ്രമുഖൻ സാലിഹ് അൽ അൻസാരി, ഇമറാത്തി ഗായകൻ മുഹമ്മദ് അൽ ബഹ്‌റൈനി തുടങ്ങിയവർ സംബന്ധിച്ചു. മുറഖാബാദ് പോലീസ് സ്റ്റേഷൻ അഡ്മിനിസ്ട്രഷൻ ഇൻ ചാർജ് ഖലീഫ അലി റാഷിദ് ഖലീഫ ആശംസകൾ നേർന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..