ലുലു എക്സ്‌ചേഞ്ച് കാമ്പയിൻ മെഗാ വിജയികൾക്കുള്ള സമ്മാനദാനം തമ്പി സുദർശനൻ, ഷൈജു മോഹൻദാസ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദുബായ് : ലുലു എക്സ്‌ചേഞ്ചിന്റെ ‘സെൻഡ് മണി വിൻ എ ഹോം ഇൻ ദുബായ്’ എന്ന കാമ്പയിനിന്റെ മെഗാ സമ്മാനദാന ചടങ്ങ് നടന്നു. ഇന്ത്യക്കാരനായ ബ്രിജൽ ജോൺ പള്ളത്തുശ്ശേരിയിൽ ഗ്രാൻഡ് പ്രൈസായ ദുബായിലെ വീട് സ്വന്തമാക്കി. ഇൻഡൊനീഷ്യൻ സ്വദേശി ഇദ ബഗൂസ് മാധേ സുത്തമ ഓഡി എ3 കാറും നേടി. ഇതിനുപുറെ ഒട്ടേറെ സ്വർണനാണയങ്ങളുൾപ്പെടെ 10 ലക്ഷം ദിർഹം വിലമതിക്കുന്ന സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്.
മെഗാ സമ്മാനം നേടിയ വിജയികളെ ലുലു എക്‌സ്‌ചേഞ്ച് എ.വി.പി. തമ്പി സുദർശനൻ അനുമോദിച്ചു.
ഉപഭോക്താക്കൾക്ക് കൂടുതൽ സന്തോഷം നൽകുകയാണ് ലക്ഷ്യമെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മേധാവി അദീബ് അഹമ്മദ് വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..