ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യ ഉത്സവിന് തുടക്കം


ലുലു ഇന്ത്യ ഉത്സവ് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്യുന്നു

അബുദാബി : ഇന്ത്യൻ സംസ്കാരവും വൈവിധ്യങ്ങളും രുചികളും പരിചയപ്പെടുത്തി ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യ ഉത്സവിന് തുടക്കം.

അബുദാബി അൽ വഹ്ദയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപാവാല, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, മറ്റ് സീനിയർ മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ഇന്ത്യയും യു.എ.ഇ. യും തമ്മിലുള്ള ഊഷ്മള ബന്ധത്തെ ലുലു ഇന്ത്യ ഉത്സവ് മനോഹരമാക്കുമെന്ന് സഞ്ജയ് സുധീർ പറഞ്ഞു. ഇത്തവണ 2000-ത്തിലേറെ ഇന്ത്യൻ ഉത്പന്നങ്ങൾ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മാത്രം ഇന്ത്യയിൽനിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിച്ചിരുന്നു.

ഇന്ത്യ ഉത്സവത്തിന്റെ ഭാഗമായി വിവിധ പരമ്പരാഗത പ്രകടനങ്ങൾ അബുദാബിയിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ ഉപഭോക്താക്കൾക്ക് ചലച്ചിത്രതാരം മഞ്ജുവാര്യരെ നേരിട്ട് കാണാനും അവസരമുണ്ട്. യു.എ.ഇ. യിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും പ്രത്യേക ഓഫറുകളുണ്ടാകും. ലുലു ഓൺലൈൻ സ്റ്റോറിലും ഓഫറുകൾ ലഭ്യമാണ്.

ലുലു വിൻ ഗോൾഡ് നറുക്കെടുപ്പിലൂടെ 60 ഭാഗ്യശാലികൾക്ക് മൂന്ന് കിലോ സ്വർണവും സമ്മാനമായി ലഭിക്കും. യു.എ.ഇ. യിലെ ഏതെങ്കിലും ലുലു ഔട്ട്‌ലെറ്റുകളിൽനിന്നോ ഓൺലൈൻ വഴിയോ 100 ദിർഹത്തിന് സാധനങ്ങൾ വാങ്ങിയാൽ നറുക്കെടുപ്പിന്റെ ഭാഗമാകാം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..