Caption
അബുദാബി : അൽ മഖ്ത പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
54 വർഷം പഴക്കമുള്ള അൽ മഖ്ത പാലം ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. പാലത്തിന്റെ തൂണുകളും കോൺക്രീറ്റ് സ്ലാബുകളും ബലപ്പെടുത്തുന്നതുൾപ്പടെ സമഗ്ര അറ്റകുറ്റ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നവീകരണ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായിട്ടുണ്ട്. നിലവിൽ അബുദാബി ദ്വീപിനെ പ്രധാന നഗരപ്രദേശവുമായി ബന്ധിപ്പിക്കുന്ന നാലുപാലങ്ങളിൽ ഒന്നാണിത്.
ഗതാഗതം തടസ്സപ്പെടുത്താതെയാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ആദ്യകാലത്ത് അബുദാബിക്കും മറ്റ് എമിറേറ്റുകൾക്കിടയിലുമുള്ള ഏക ഗതാഗത പാതയായിരുന്നു അൽ മഖ്ത പാലം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..