കെ.എം. മാണി ജന്മദിനാഘോഷം വിജി എം. തോമസ് ഉദ്ഘാടനം ചെയ്യുന്നു
ഷാർജ : മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന കെ.എം. മാണിയുടെ തൊണ്ണൂറാം ജന്മദിനാഘോഷം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് പ്രവാസി കേരള കോൺഗ്രസ് (എം) യു.എ.ഇ. ചാപ്റ്റർ സംഘടിപ്പിച്ച ‘കാരുണ്യ ദിനാചരണ’ പരിപാടികൾ കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിഅംഗം വിജി എം. തോമസ് ഉദ്ഘാടനം ചെയ്തു.
കെ.എം. മാണിയുടെ ജീവിതം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
ചടങ്ങിൽ ഡയസ് ഇടിക്കുള അധ്യക്ഷത വഹിച്ചു. ബഷീർ വടകര, ബാബു കുരുവിള, ഷാജി പുതുശ്ശേരി, രാജേഷ് ജോൺ ആറ്റുമാലിൽ, ഷാജു പ്ലാന്തോട്ടം എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..