ഗതാഗത നിയമലംഘനം; ഡ്രൈവർ അറസ്റ്റിൽ


അബുദാബി പോലീസ് പുറത്തുവിട്ട അപകടകരമായി ഓവർടേക്ക് ചെയ്യുന്ന വാഹനത്തിന്റെ ദൃശ്യം

അബുദാബി : ഗുരുതരമായ മൂന്ന് ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് അബുദാബിയിൽ ഡ്രൈവർ അറസ്റ്റിലായി. വിവിധ നിയമലംഘനങ്ങൾക്കായി ഇയാൾക്ക് 2,000 ദിർഹം പിഴയും 16 ബ്ലാക്ക് പോയിന്റുകളും ചുമത്തിയിട്ടുണ്ട്.

മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുംവിധം അശ്രദ്ധയോടെ വാഹനമോടിക്കുന്നതിന്റെ വീഡിയോ അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നിയമംലംഘിച്ച് അപകടകരമായ രീതിയിൽ രണ്ടുതവണ ഓവർടേക്ക് ചെയ്ത കുറ്റത്തിനാണ് ഡ്രൈവർക്ക് 1,600 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും നൽകിയത്.

മറ്റ് വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്തതിനാണ് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തിയതെന്ന് അധികൃതർ വിശദീകരിച്ചു. ഡ്രൈവറുടെ അശ്രദ്ധയോടെയുള്ള പെരുമാറ്റം മറ്റ് റോഡ് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കി. വാഹനമോടിക്കുമ്പോൾ അതീവശ്രദ്ധ പുലർത്തണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും പോലീസ് അഭ്യർഥിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..