പ്രേക്ഷകരെ വിശ്വസിച്ചാണ് എല്ലാ പരീക്ഷണവും-മമ്മൂട്ടി


മമ്മൂട്ടി ദുബായിൽ മാധ്യമപ്രവർത്തകരുമായി സൗഹൃദസംഭാഷണം നടത്തുന്നു. ഐശ്വര്യ ലക്ഷ്മി, സ്നേഹ, രമ്യാ സുരേഷ് തുടങ്ങിയവർ സമീപം

ദുബായ് : പ്രേക്ഷകരെ വിശ്വസിച്ചാണ് എല്ലാ പുതിയ കാര്യങ്ങളും പരീക്ഷണങ്ങളും സിനിമയിൽ ചെയ്യുന്നതെന്ന് നടൻ മമ്മൂട്ടി. പുതിയ സിനിമയായ’ ക്രിസ്റ്റഫറി’ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുമായി ദുബായിൽ സൗഹൃദസംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രേക്ഷകർ സ്വീകരിക്കുന്നിടത്തോളംകാലം മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കും. സാമൂഹികമാധ്യമങ്ങളിലെ വിമർശനങ്ങൾ എന്നു പറയുന്നത് പരിഹാസങ്ങൾ ആകാതിരുന്നാൽ മതി. പലപ്പോഴും അതിരുവിട്ടുപോകുന്നത് അവിടെയാണ്. ഫാൻസ് മാത്രമല്ല ഒരു സിനിമയുടെ വിജയത്തിന് പിന്നിൽ. സിനിമ കാണുന്നവരെല്ലാം സിനിമയുടെ ഫാൻസ് ആണ്. ഫാൻസ് മാത്രമെന്നൊരു വിഭാഗമില്ല. എന്നാൽ ചിലർക്ക് പ്രത്യേകിച്ച് ഒരിഷ്ടമുണ്ടാകും. എല്ലാ സിനിമകളും കാണുന്നവരും അല്ലാത്തവരുമുണ്ട്. ‘ക്രിസ്റ്റഫർ’ എന്ന സിനിമ ഫാൻസിനും അല്ലാത്തവർക്കും വേണ്ടിയുള്ളതാണ്. അല്ലാതെ സിനിമ നിലനിൽക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു.

താന്തോന്നിയായ ഒരു പോലീസുകാരന്റെ ജീവിതകഥയാണ് ക്രിസ്റ്റഫർ. ഈ പോലീസ് വേഷത്തിന് ഒരു കഥയുണ്ട്. അയാൾക്കൊരു വ്യഥയുണ്ട്. അയാളെ ചൂഴ്ന്നുനിൽക്കുന്ന ഒരുപാട് ശക്തികളുണ്ട്. ഒരുപാട് വെല്ലുവിളികളുണ്ട്. അതെല്ലാം ഈ സിനിമയിൽ വരുന്നുണ്ട്. സിനിമയുടെ അവസാനംവരെ ഇതെല്ലാം ഇയാളെ പിന്തുടരുന്നുണ്ട്. ഒരുപാട് പുതിയ ആളുകളാണ് സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. എന്നാൽ സിനിമയെപ്പറ്റി വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നില്ലെന്നും മമ്മൂട്ടി വിശദീകരിച്ചു. ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ അനുഭവം നടി ഐശ്വര്യ ലക്ഷ്മിയും സിനിമാനുഭവങ്ങൾ നടിമാരായ സ്നേഹ, രമ്യാ സുരേഷ് തുടങ്ങിയവരും പങ്കുവെച്ചു.

ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ്, റാഷിദ്, ആർ.ജെ. സൂരജ്, റെബിൻ ആരിഫ്, ഹാഷിഫ്, ഫാരിഷ്, ഷെമീർ തുടങ്ങിയവർ സംബന്ധിച്ചു. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനംചെയ്യുന്ന മാസ് ത്രില്ലർ ആക്ഷൻ സിനിമയാണ് ഇത്. ഈ മാസം ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..