യുവകലാസന്ധ്യ ലോഗോ എ.എ. റഹീം പ്രകാശനംചെയ്യുന്നു
അബുദാബി : യുവകലാസാഹിതി അബുദാബി യൂണിറ്റ് സംഘടിപ്പിക്കുന്ന യുവകലാസന്ധ്യ-2023 മെഗാ ഇവന്റ് ഷോയുടെ ലോഗോ രാജ്യസഭാംഗം എ.എ. റഹീം പ്രകാശനംചെയ്തു.
കേരള സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ അബുദാബി യുവകലാസാഹിതി പ്രസിഡന്റ് സിദ്ധിഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ, സെന്റർ വൈസ് പ്രസിഡന്റ് റോയ് ഐ. വർഗീസ്, അമൃത റഹിം, യുകലാസാഹിതി യു.എ.ഇ. പ്രസിഡന്റ് സുഭാഷ് ദാസ്, അൻസാരി സൈനുദ്ദീൻ, യുവകലാസാഹിതി സംഘടനാസെക്രട്ടറി പി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. മനു കൈനകരി സ്വാഗതവും ജാസിർ നന്ദിയും പറഞ്ഞു.
യുവകലാസന്ധ്യ-2023-ൽ കേരളത്തിലെ മന്ത്രിമാർ, സാംസ്കാരികപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രഞ്ജിനി ജോസിന്റെ നേതൃത്വത്തിൽ ഗാനമേളയും ഉണ്ടാകും. മാർച്ച് 18-ന് കേരള സോഷ്യൽ സെന്ററിലാണ് പരിപാടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..