ജിദ്ദ : സൗദി അറേബ്യ റാഫ ഗവർണറേറ്റിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടയിൽ തീപിടിച്ച് 13 -കാരിക്ക് പൊള്ളലേറ്റു. വീട്ടിലെ മറ്റംഗങ്ങൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ചാർജിലിട്ടിരുന്ന മൊബൈൽ ഫോൺ കൈയിൽപ്പിടിച്ച് പെൺകുട്ടി ഉറങ്ങുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. നിലവിളികേട്ടുണർന്ന വീട്ടുകാർ പെൺകുട്ടിയുടെ കൈയിലിരുന്ന് മൊബൈൽ കത്തുന്നതാണ് കണ്ടത്.
കൈകൾക്ക് സാരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..