ഷാർജ നാഷണൽ പാർക്കിൽ സംഘടിപ്പിച്ച നിശ്ചയദാർഢ്യമുള്ള കുട്ടികൾക്കായുള്ള കുടുംബസംഗമത്തിൽനിന്ന്
ഷാർജ : നിശ്ചയദാർഢ്യമുള്ള കുട്ടികൾ ഷാർജ നാഷണൽപാർക്കിൽ ഒത്തുകൂടി. തങ്ങളുടേതായ ഭാഷയിൽ സംസാരിച്ചും ചിരിച്ചുല്ലസിച്ചും രക്ഷിതാക്കൾക്കൊപ്പം കുട്ടികൾ ഒത്തുകൂടുകയായിരുന്നു. രക്ഷിതാക്കളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് കുടുംബസംഗമവും സംഘടിപ്പിച്ചു. ഇതിനവസരമൊരുക്കിയത് ഷാർജ അൽ ഇബ്തിസാമ സ്കൂൾ അധികൃതരാണ്.
കലാ- കായികപരിപാടികൾ കൂടാതെ വിവിധ മത്സരങ്ങളുമുണ്ടായിരുന്നു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ജനറൽ സെക്രട്ടറി ടി.വി. നസീർ, ഖജാൻജി ടി.കെ. ശ്രീനാഥ്, വൈസ് പ്രസിഡന്റ് മാത്യുജോൺ, സഹ ഖജാൻജി ബാബു വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ടി.കെ. നായർ, എം. ഹരിലാൽ, പ്രദീഷ് ചിതറ, സുനിൽരാജ്, റോയ് മാത്യു, സ്കൂൾ സി.ഇ.ഒ. കെ.ആർ. രാധാകൃഷ്ണൻ നായർ, പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, ജയനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..