ഷാർജ : സൗദി അറേബ്യയിൽ പുതിയ വിമാനക്കമ്പനി സ്ഥാപിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. റിയാദ് എയർ എന്നതാണ് രാജ്യത്തിന്റെ പുതിയ വിമാനക്കമ്പനി.
പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്.) ഉടമസ്ഥതയിലായിരിക്കും പുതിയ വിമാനക്കമ്പനി പ്രവർത്തിക്കുകയെന്നും അബ്ദുൽ അസീസ് വ്യക്തമാക്കി. പി.ഐ.എഫ്. അധ്യക്ഷനായ യാസിർ അൽ റുമയ്യാൻ ആയിരിക്കും പുതിയ വിമാനക്കമ്പനിയുടെ അധ്യക്ഷൻ.
വ്യോമയാനമേഖലയിൽ പരിചയസമ്പന്നനായ ടോണി ഡഗ്ലസ് സി.ഇ.ഒ. ആയും നിയമിച്ചിട്ടുണ്ട്. സൗദിക്ക് സ്വന്തം വിമാനക്കമ്പനി ഉണ്ടാവുന്നതോടെ വിനോദസഞ്ചാര മേഖലയടക്കം അഭിവൃദ്ധിയിലാവുകയും രാജ്യത്തിന്റെ വാണിജ്യ നിക്ഷേപരംഗം പുരോഗതിപ്രാപിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. 2030- ൽ നൂറിലധികം സ്ഥലങ്ങളിലേക്ക് റിയാദ് എയർ സർവീസ് നടത്തും.
രണ്ടു ലക്ഷത്തിലേറെ ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കാനും പുതിയ വിമാനക്കമ്പനി സ്ഥാപിക്കുന്നതോടെ സാധിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..