മടിക്കൈ പ്രവാസി അസോസിയേഷൻ മാർച്ച് പാസ്റ്റ്
ഷാർജ : മടിക്കൈ പ്രവാസി അസോസിയേഷൻ ഷാർജയിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. അസോസിയേഷൻ അംഗങ്ങളെ ഉൾപ്പെടുത്തി റെഡ്, ബ്ലൂ, ഗ്രീൻ, യെല്ലോ എന്നീ വിഭാഗങ്ങളിലായാണ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചത്. മാർച്ച് പാസ്റ്റോടുകൂടിയാണ് ഗ്രാമോത്സവം ആരംഭിച്ചത്.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. ശശിധരൻ പുളിക്കാൽ അധ്യക്ഷനായി. സുമേഷ് വടക്കംതോട്ടം ആശംസയർപ്പിച്ചു. വേണു പുളിക്കാൽ സ്വാഗതവും പുഷ്പരാജൻ നന്ദിയും പറഞ്ഞു. മത്സരങ്ങളിൽ യെല്ലോ ഗ്രൂപ്പ് ഓവറോൾ ചാമ്പ്യൻമാരായി. റെഡ് ഗ്രൂപ്പും രണ്ടും ബ്ലൂ മൂന്നും സ്ഥാനങ്ങളിലെത്തി. വൈകീട്ട് നടന്ന സമാപനസമ്മേളനം മാസ് ഷാർജ പ്രസിഡന്റ് വാഹിദ് നാട്ടിക ഉദ്ഘാടനം ചെയ്തു. മണികണ്ഠൻ മേലത്ത് മുഖ്യാതിഥിയായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..