വേൾഡ് ട്രേഡ് സെന്ററിലെത്തിയ ശൈഖ് മുഹമ്മദും കുടുംബവും സന്നദ്ധപ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നു
ദുബായ് : സിറിയ/തുർക്കി ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്ന സന്നദ്ധപ്രവർത്തകരെ കാണാൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമെത്തി.
കുടുംബത്തോടൊപ്പമാണ് അദ്ദേഹം ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ നൂറുകണക്കിന് സന്നദ്ധപ്രവർത്തകരെ നേരിൽ കാണാനെത്തിയത്. രാവിലെ മുതൽ വൈകുന്നേരം വരെ വേൾഡ് ട്രേഡ് സെന്ററിലെ വിശാലമായ ഹാളുകളിലാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കൾ പാക്ക് ചെയ്യുന്നത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ ശൈഖ് മുഹമ്മദ് പിന്നീട് ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. വിദ്യാർഥികൾ, സർക്കാർ സ്വകാര്യമേഖലയിലെ ജീവനക്കാർ, വ്യവസായികൾ എന്നിങ്ങനെ 2000- ത്തോളം സന്നദ്ധപ്രവർത്തകരാണ് തിങ്കളാഴ്ചത്തെ കാമ്പയിനിൽ പങ്കെടുത്തിരുന്നതെന്നും എല്ലാവരുടെയും ലക്ഷ്യം ഒന്നാണെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
ഈ ആഴ്ച അവസാനത്തോടെ 15,000 പെട്ടി സാധനങ്ങൾ കയറ്റിയയക്കുകയാണ് ലക്ഷ്യമെന്ന് മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവ് ഡയറക്ടർ സാറ അൽ നുഐമി പറഞ്ഞു. ദുരിതമനുഭവിക്കുന്നവർക്ക് 10 കോടി ഡോളർ സഹായം അനുവദിച്ചതിന് പുറമെയാണിത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..