ചൂണ്ടക്കാർ മത്സരവിജയികൾ
ഷാർജ : യു.എ.ഇ. മലയാളികളുടെ ചൂണ്ടയിട്ടുള്ള മീൻപിടിത്തം പ്രോത്സാഹിപ്പിക്കാനായി ഫിഷിങ് കൂട്ടായ്മയായ 'ചൂണ്ടക്കാർ' വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
2022 ഡിസംബർ 30 - മുതൽ ഫെബ്രുവരി 28 - വരെ നീണ്ടുനിന്ന ഫിഷിങ് മത്സരങ്ങളിൽ 94 പോയന്റുകൾ നേടി ജോബി ജോസഫ് ഒന്നാമതെത്തി. സന്ദീപ്, റാഷിഫ് , ഷിഹാബ് , മനു എന്നിവർ ക്രമത്തിൽ രണ്ടു മുതൽ അഞ്ചുവരെ സ്ഥാനങ്ങൾ നേടി. ചൂണ്ടയിട്ട് ഏറ്റവുംവലിയ മീനിനെ പിടിക്കുന്നവരെ കണ്ടെത്താനുള്ളതായിരുന്നു പ്രധാനമത്സരം. ചൂണ്ടക്കാർ സംഘടിപ്പിക്കുന്ന അടുത്ത മത്സരങ്ങൾ ഈ വർഷം നവംബറിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരാർഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..