കുട്ടികളുടെ വായനോത്സവത്തിലെ കാഴ്ച (ഫയൽ ചിത്രം)
ഷാർജ : കുട്ടികളുടെ വായനോത്സവത്തിന്റെ 14-ാം പതിപ്പിന് മേയ് മൂന്ന് മുതൽ 14 വരെ ഷാർജ എക്സ്‌പോ സെന്ററിൽ തുടക്കമാവുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) അധികൃതർ അറിയിച്ചു. യു.എ.ഇ. യിൽ കുട്ടികൾക്കായി നടത്തുന്ന ഏറ്റവും വലിയ വായനോത്സവമാണ് ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ.
ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും അദ്ദേഹത്തിന്റെ ഭാര്യയും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് ചെയർപേഴ്‌സണുമായ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെയും നിർദേശപ്രകാരമാണ് വായനോത്സവം സംഘടിപ്പിക്കുന്നത്.
കുട്ടികളിൽ അറിവ് പകരാനായി ഒട്ടേറെ വിനോദ, വിജ്ഞാന പരിപാടികളും വായനോത്സവത്തിന്റെ ഭാഗമായി നടക്കുമെന്ന് എസ്.ബി.എ. ചെയർമാൻ അഹമ്മദ് ബിൻ റാക്കദ് അൽ അമേരി പറഞ്ഞു.
പ്രമുഖ പ്രസാധകർ, ലോകപ്രശസ്ത എഴുത്തുകാർ, കവികൾ, ചിത്രകാരന്മാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംവാദങ്ങളും ശില്പശാലകളും സംഘടിപ്പിക്കും.
രാഷ്ട്രത്തെ നയിക്കാൻ യുവതലമുറയെ സജ്ജമാക്കണം. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് വായനോത്സവം നടത്തുന്നതെന്നും അൽ അമേരി പറഞ്ഞു.
കുട്ടികളിൽ അറിവും സർഗാത്മകതയും പ്രോത്സാഹിപ്പിക്കാനായി വൈവിധ്യമാർന്ന പരിപാടികൾ പുതിയ പതിപ്പിൽ അവതരിപ്പിക്കുമെന്ന് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ ജനറൽ കോ-ഓർഡിനേറ്റർ ഖൗല അൽ മുജെയ്നി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..