റാസൽഖൈമ :ലോക സന്തോഷ ദിനത്തോടനുബന്ധിച്ച് പൊതു നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾക്ക് 50 ശതമാനം ഇളവ് നൽകുമെന്ന് റാസൽഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്‌മെന്റ് (ആർ.എ.കെ.പി.എസ്.ഡി.) അറിയിച്ചു.
തിങ്കൾ മുതൽ ബുധൻ വരെ പിഴ അടയ്ക്കുന്ന താമസക്കാർക്കാണ് ഇളവ് ലഭിക്കുക. പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുക, നിയുക്ത പ്രദേശങ്ങളിലല്ലാതെ പുകവലിക്കുക, ട്രക്കുകളുടെ ടോൾ ഗേറ്റ് നിയമങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ ഗുരുതരമല്ലാത്ത ഒട്ടേറെ നിയമലംഘനങ്ങൾക്ക് ഇളവ് ബാധകമായിരിക്കും.
ലോക സന്തോഷ ദിനത്തിൽ എമിറേറ്റിലെ താമസക്കാർക്ക് സന്തോഷം പകരുന്നതിനാണ് അധികൃതർ പുതിയ തീരുമാനം കൈക്കൊണ്ടത്. എല്ലാ വർഷവും മാർച്ച് 20-നാണ് ലോക സന്തോഷ ദിനം ആചരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..