Caption
ദുബായ് : സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ദുബായ് ദേരദ്വീപിലെ സൂക്ക് അൽ മർഫയിൽ ഇനി മൂന്നുദിവസം ആഘോഷമാണ്. മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 ഒരുക്കുന്ന മെഗാ കാർണിവലിന് വെള്ളിയാഴ്ച അരങ്ങുണരും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ഫെസ്റ്റിവെൽ ഓഫ് ഫൺ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ സൂക്ക് അൽ മർഫയിലെ സഞ്ചാരികൾക്ക് പുത്തനനുഭവമാകും. 2021- ഓഗസ്റ്റ് 18- ന് സൂക്ക് അൽ മർഫയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. അതേ അനുഭവമായിരിക്കും ഈ മൂന്ന് ദിവസവും കാണാനാവുക.
പങ്കെടുക്കുന്നവർക്കെല്ലാം അവരവരുടെ ഇഷ്ടാനുസരണം ആടാം, പാടാം, മത്സരങ്ങളിൽ പങ്കെടുക്കാം, ഇഷ്ടപ്പെട്ട ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാം, പങ്കിടാം, ഷോപ്പിങ് നടത്താം, ഒരു ലക്ഷത്തോളം ദിർഹം വിലമതിക്കുന്ന സമ്മാനങ്ങളും സ്വന്തമാക്കാം. ഏത് പ്രായക്കാർക്കും ഒരുപോലെ പങ്കെടുക്കാവുന്ന വിസ്മയിപ്പിക്കുന്ന പരിപാടികളാണ് കാർണിവലിൽ ക്ലബ്ബ് എഫ്.എം. 99.6 ഒരുക്കിയിരിക്കുന്നത്.
സൂക്ക് അൽ മർഫയിൽ പ്രത്യേകമൊരുക്കുന്ന ഫുഡ് കോർണറിൽ ലോകത്തെ ഏത് രുചിയും ആസ്വദിക്കാം. കുട്ടികൾക്കായി പ്രത്യേക കളിസ്ഥലവുമുണ്ട്. ക്ലബ്ബ് എഫ്.എം. ഭാഗ്യവാനിലൂടെയും സമ്മാനങ്ങൾ സ്വന്തമാക്കാം. യു.എ.ഇ. യിലെ മികച്ച ഗായകൻ/ഗായികയെ തിരഞ്ഞെടുക്കാൻ വോയിസ് യു.എ.ഇ. മത്സരം, മികച്ച ഡാൻസേഴ്‌സിനെ തിരഞ്ഞെടുക്കാൻ ഡാൻസിങ് സ്റ്റാർസ്, ഫെയ്‌സ് ഓഫ് യു.എ.ഇ.യെ തിരഞ്ഞെടുക്കുന്ന ഫാഷൻ ഷോയും ഉണ്ടായിരിക്കും. കാർണിവലിൽ ഫൺ/സിനിമാറ്റിക് ക്വിസ് മത്സരവും ഒരുക്കുന്നുണ്ട്. മാതൃഭൂമിയുടെ 100 വർഷത്തോട് അനുബന്ധിച്ചുള്ള പരിപാടിയും കാർണിവലിനോട് അനുബന്ധിച്ചുണ്ടാകും.
ജെനി ലോജിസ്റ്റിക്‌സ്, ലോറൽ ഗാർഡൻ, ജെ.ബി.എസ്. ഗവൺമെന്റ് ട്രാൻസാക്ഷൻ സെന്റർ, സീ 5, എം.ടി.ആർ., ലുലു എക്സ്‌ചേഞ്ച്, നെല്ലറ, ബ്യൂറർ, ലാഗോവാട്ടർ, എഫ്.എം.സി. കാലിക്കറ്റ് നോട്ട്ബുക്ക് എന്നിവരാണ് കാർണിവലിന്റെ മുഖ്യ സ്പോൺസർമാർ. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30 മുതൽ ഫെസ്റ്റിവെൽ ഓഫ് ഫൺ എന്ന പ്രമേയത്തിൽ മെഗാ കാർണിവലിന് തുടക്കമാവും.
പ്രോസ്പിരിറ്റി നൽകും മികച്ച സാമ്പത്തിക സുരക്ഷ
ദുബായ് : ഡിമേറ്റ് അക്കൗണ്ട്‌സ് (ഇന്ത്യ, യു.എസ്.), സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ, റിട്ടയർമെന്റ് പ്ലാനിങ്, ഫിനാൻഷ്യൽ പ്ലാനിങ്, ക്രിറ്റിക്കൽ ഇൽനെസ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്, സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻസ്, മ്യൂച്ചൽ ഫണ്ട്‌സ്, പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സർവീസസ് തുടങ്ങി ഏതുവിധ സാമ്പത്തിക നിക്ഷേപ ഉപദേശങ്ങൾക്കും സമീപിക്കാവുന്ന സ്ഥാപനമാണ് പ്രോസ്പിരിറ്റി സർവീസ്. സാമ്പത്തികമായുള്ള ഏത് വിഷയങ്ങൾക്കും പ്രോസ്പിരിറ്റി അനുയോജ്യമായ പരിഹാരങ്ങൾ നിർദേശിക്കും. കൂടുതൽ വിവരങ്ങൾക്ക് www.prosperityfinancialadvisers.com. ഫോൺ 0521005953.
കാർണിവലിന് പിന്തുണയുമായി അക്കാഫ് അസോസിയേഷനും
ദുബായ് : കാർണിവലിന് മാറ്റേകാൻ വിവിധ പരിപാടികളുമായി അക്കാഫ് അസോസിയേഷനും പങ്കുചേരുന്നു. ആഘോഷത്തിന് എത്തുന്നവർക്കായി ഒട്ടേറെ കളികളും മത്സരങ്ങളുമാണ് അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. കാർണിവലിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് അക്കാഫ് ഓഫീസിൽ ചേർന്ന യോഗത്തിൽ അക്കാഫ് അസോസിയേഷൻ സെക്രട്ടറി ദീപു എ.എസ്., ട്രഷറർ മുഹമ്മദ് നൗഷാദ്, പരിപാടികൾക്ക് നേതൃത്വം നൽകുന്ന കമ്മിറ്റിയുടെ ജോയന്റ് ജനറൽ കൺവീനർമാരായ റസിയ അംനാദ്, രമേശ് കെ. അച്യുതൻ, മീഡിയ കൺവീനർ എ.വി. ചന്ദ്രൻ, വിവിധ കോളേജ് അലുംനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഫെബിൻ ജോൺ ആണ് കമ്മിറ്റി ജനറൽ കൺവീനർ.
തരം ചായകൾക്ക് റിയൽ കരക് കഫേ
അജ്മാൻ : ഒരൊറ്റയിടത്തുനിന്ന് 17- തരം ചായകൾ രുചിച്ചുനോക്കനായാലോ...ഇന്ന് യു.എ.ഇ. യിലെമ്പാടും ബ്രാഞ്ചുകളുള്ള റിയൽ കരക് കഫേ അത്യപൂർവമായ ഈ അനുഭവം സമ്മാനിക്കാൻ ക്ലബ്ബ് എഫ്.എം 99.6 കാർണിവൽ വേദിയിലുണ്ടാകും. മലപ്പുറം തിരൂർ സ്വദേശി ഷാക്കീർ എന്ന ചെറുപ്പക്കാരനാണ് ഈ 17- തരം ചായക്കുപിറകിലെ വ്യക്തി. പഴങ്ങളും പലവ്യഞ്ജനങ്ങളും ചേർത്ത ചായയാണ് ഇവിടുത്തെ പ്രത്യേകത. ഹബ്മ്രാ, മുഹല്ലബിആ, സഹല്ലബ്, സ്‌ട്രോബറി ടീ, ഫോറസ്റ്റ് ഫ്രൂട്ട്, ഫോറസ്റ്റ് ഫ്രൂട്ട്, സാത്തർ ടീ, ജാസ്മിൻ, ലെമൻ, സിനോമൺ തുടങ്ങി 17- ഓളം തരം ചായകൾ. സാഫ്രാൺ, കോറോണ സമയത്ത് പുറത്തിറക്കിയ ഓറഞ്ച് ജ്യൂസും തേനും ഇഞ്ചിയും എല്ലാം ചേർത്ത ഇമ്യൂണിറ്റി ടീയും കാർണിവൽ വേദിയിൽ രുചിക്കാം. പേരുപോലെ തന്നെ ഇവിടെ കരക് ചായക്കുതന്നെയാണ് പ്രാധാന്യമെങ്കിലും ഏതാണ്ട് എല്ലാ വിഭവങ്ങളും റിയൽ കരക് കഫേയിലുണ്ട്. അജ്മാനിൽ നാല് ഔട്ട്‌ലെറ്റുകളും, ദുബായ് ജുമൈരയിൽ ഒന്നും റാസൽഖൈമയിൽ രണ്ടും ഔട്ട്‌ലെറ്റുകളുണ്ട്. അബുദാബി, ഫുജൈറ എന്നിവിടങ്ങളിൽ ഉടൻ ഔട്ട്‌ലെറ്റുകൾ തുടങ്ങും.
മുവാത് അൽ റെയിസ്
ടിക്കറ്റുകൾ വാങ്ങാം
: http://events.q-tickets.com/Events എന്ന വെബ്‌സൈറ്റിലൂടെ ക്ലബ്ബ് എഫ്.എം. 99.6 കാർണിവൽ ടിക്കറ്റുകൾ സ്വന്തമാക്കാം. കൂടാതെ ആഘോഷങ്ങളുടെ ഭാഗമാകാൻ ക്ലബ്ബ് എഫ്.എം. 99.6 വെബ് സൈറ്റിലൂടെയോ (www.clubfm.ae) മൊബൈൽ ആപ്പിലൂടെയോ രജിസ്റ്റർ ചെയ്യുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..