ദുബായ്-കൊച്ചി എയർ ഇന്ത്യ ഡ്രീംലൈനർ പിൻവലിച്ചു


256 പേർക്ക് യാത്രചെയ്യാവുന്ന വിമാനങ്ങളാണ് എയർ ഇന്ത്യ ഡ്രീംലൈനർ

Caption

ഷാർജ : എയർ ഇന്ത്യയുടെ ദക്ഷിണേന്ത്യയിലേക്കുള്ള ഏക ഡ്രീംലൈനർ സർവീസ് ആയ ദുബായ്-കൊച്ചി വിമാനസർവീസ് പിൻവലിച്ചു. ഈമാസം 10-മുതലാണ് സർവീസ് പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഡ്രീം ലൈനറിനുപകരം എയർ ഇന്ത്യ സർവീസ് നടത്തും. ദിവസവും സർവീസ് നടത്തിയിരുന്ന ദുബായ്-കൊച്ചി എയർ ഇന്ത്യ ഡ്രീംലൈനർ പിൻവലിച്ചതോടെ എമിറേറ്റ്‌സ് അടക്കമുള്ള മറ്റു വിമാനക്കമ്പനികളും കേരളത്തിലേക്കുള്ള സൗകര്യംകൂടിയ സർവീസുകളിൽ നിരക്ക് വർധിപ്പിക്കാൻ തുടങ്ങി.

എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ ആയിരുന്നു ദുബായ്-കൊച്ചി സെക്ടറിൽ സർവീസ് നടത്തിയിരുന്നത്. പകരം സൗകര്യം കുറഞ്ഞതും പഴക്കംചെന്നതുമായ എ 321 ആണ് യു. എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. 18 ബിസിനസ് ക്ലാസടക്കം 256 പേർക്ക് യാത്രചെയ്യാവുന്ന വിമാനങ്ങളാണ് എയർ ഇന്ത്യ ഡ്രീംലൈനർ. പകരം സർവീസ് നടത്തുന്ന എയർ ഇന്ത്യയിൽ 12 ബിസിനസ് ക്ലാസടക്കം 162 സീറ്റുകൾ മാത്രമാണുള്ളത്. ബിസിനസ് ക്ലാസ് സൗകര്യങ്ങളിൽ ആവശ്യം വർധിപ്പിച്ച് നിരക്ക് ക്രമാതീതമായി കൂട്ടുകയാണ് എയർ ഇന്ത്യയുടെ ലക്ഷ്യമെന്നാണ് ട്രാവൽ ഏജൻസി അധികൃതരുടെയും യാത്രക്കാരുടെയും വിലയിരുത്തൽ.

അതേസമയം ദുബായിൽനിന്ന് ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കെല്ലാം എയർ ഇന്ത്യ ഡ്രീംലൈനർ സർവീസ് നടത്തുന്നുണ്ട്. അടുത്തിടെയാണ് യു. എ.ഇ.-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ വിമാനം പിൻവലിച്ച് പകരം ബജറ്റ് എയർലൈൻ ആയ എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് നടത്താൻ തുടങ്ങിയത്.

ഫലത്തിൽ കേരളത്തിലേക്ക് സൗകര്യംകുറഞ്ഞ വിമാനങ്ങളാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്. കേരളത്തോടുള്ള എയർഇന്ത്യയുടെ വിവേചനമാണിതെന്നാണ് പ്രവാസി മലയാളികളും പരാതിപറയുന്നത്. എയർ ഇന്ത്യ സ്വകാര്യമേഖല ഏറ്റെടുത്തതോടെ വലിയ പ്രതീക്ഷയിലായിരുന്ന പ്രവാസികൾ ഇതോടെ നിരാശയിലുമായി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..