കാർണിവൽ വേദിയിലെ അരൂഹാ ട്രാവൽസ് സ്റ്റാൾ
ദുബായ് : അവധിക്കാലം ആഘോഷമാക്കാം യു.എ.ഇ. യിലെ പ്രമുഖ ട്രാവൽ ഗ്രൂപ്പായ അരൂഹാ ടൂർസ് ആൻഡ് ട്രാവൽസിനൊപ്പം. ക്ലബ്ബ് എഫ്.എം. കാർണിവലിനോടനുബന്ധിച്ച് സൂക്ക് അൽ മർഫയിൽ ഒരുക്കിയ അരൂഹാ സ്റ്റാൾ സന്ദർശിക്കുന്നവർക്ക് കാത്തിരിക്കുന്നത് വമ്പർ ഓഫറുകളാണ്. 11-ാമത് വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വൻ ട്രാവൽ ഓഫറുകളാണ് അരൂഹാ ട്രാവൽസ് വാഗ്ദാനം ചെയ്യുന്നത്.
റംസാൻ അവധിക്കാലത്ത് ജോർജിയ, അർമേനിയ, ബാക്കു എന്നിവിടങ്ങളിലേക്ക് യാത്രചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 200 ദിർഹത്തിന്റെ ഡിസ്കൗണ്ടുണ്ടാകും. കൂടാതെ സ്കൂൾ അവധിയിൽ കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരാൻ ഫാമിലി വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് അതോടൊപ്പം ദുബായ് ഫ്രെയിം പ്രവേശന ടിക്കറ്റ് സൗജന്യമായി നൽകും. ഇതിനെല്ലാംപുറമേ 150 ദിർഹത്തിന്റെ ഡെസേർട്ട് സഫാരി വെറും 99 ദിർഹത്തിന് അരൂഹാ ട്രാവൽസ് ഉപഭോക്താക്കൾക്കായി നൽകുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..