ഇരുചക്രവാഹന യാത്രക്കാർക്കായി ബോധവത്കരണ കാമ്പയിൻ


1 min read
Read later
Print
Share

നിയമലംഘനങ്ങൾ കുറയ്ക്കുകയും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്

കാമ്പയിനിന്റെ ഭാഗമായി സൈക്കിൾ ഉപയോക്താവിന് ഉദ്യോഗസ്ഥർ നിർദേശങ്ങൾ നൽകുന്നു

ദുബായ് : സൈക്കിൾ, ഇലക്‌ട്രിക് സ്‌കൂട്ടർ ഉപയോക്താക്കളിൽ ഗതാഗതസുരക്ഷയെക്കുറിച്ച് അവബോധമുണ്ടാക്കാൻ കാമ്പയിൻ സംഘടിപ്പിച്ചു. പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്കും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) സംയുക്തമായാണ് കാമ്പയിൻ സംഘടിപ്പിച്ചത്. കൈറ്റ് ബീച്ച്, ജുമൈര ബീച്ച് എന്നിവിടങ്ങളിൽ നടത്തിയ പ്രചാരണപരിപാടികളിൽ 1,585 പേർ പങ്കാളികളായി.

നിയമലംഘനങ്ങൾ കുറയ്ക്കുകയും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. ഇരുചക്രവാഹനങ്ങൾക്ക് അനുവദനീയമായ റോഡുകളിലൂടെ മാത്രം സഞ്ചരിക്കേണ്ടതിന്റെ പ്രധാന്യവും യാത്രയിൽ സുരക്ഷാമുൻകരുതൽ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ഉയർത്തിക്കാട്ടിയാണ് കാമ്പയിൻ നടത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

എല്ലാ റോഡ് ഉപയോക്താക്കൾക്കും സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഒരുക്കാൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് ട്രാഫിക് കാമ്പയിൻസ് ആൻഡ് അവയർനെസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ സലാഹ് അബ്ദുള്ള അൽ ഹമ്മാദി പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..