ദുബായ് : റംസാൻ മാസത്തിൽ വെള്ളിയാഴ്ചകളിലെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തത വരുത്തി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ).
റംസാനിലെ വെള്ളിയാഴ്ചകളിൽ സ്വകാര്യ സ്കൂളുകൾക്ക് ഓൺലൈൻ അല്ലെങ്കിൽ മുഖാമുഖ പഠനരീതിയോ പിന്തുടരാൻ അനുമതിയുണ്ട്.
എന്നാൽ, രക്ഷിതാക്കളുമായി ചർച്ച ചെയ്തതിനുശേഷം മാത്രമേ ഇതുസംബന്ധിച്ച അന്തിമതീരുമാനം അധികൃതർ എടുക്കാൻ പാടുള്ളൂ.
വെള്ളിയാഴ്ചകളിലെ പ്രാർഥനയ്ക്ക് ഏറെ പ്രാധാന്യമുള്ളതിനാലാണ് ജീവനക്കാർക്കും വിദ്യാർഥികൾക്കും അനുയോജ്യമായ പഠനരീതി തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നതെന്നും അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..