ഇഷ്ടവിഭവങ്ങളും വേറിട്ട ഷോപ്പിങ് അനുഭവവും


1 min read
Read later
Print
Share

: മാതൃഭൂമി ക്ലബ്ബ് എഫ്.എം. 99.6 ഒരുക്കിയ മെഗാ കാർണിവലിന്റെ പ്രധാന ആകർഷണങ്ങളാണ് ലോകത്തിലെ വൈവിധ്യമാർന്ന ഇഷ്ടവിഭവങ്ങളുടെ കലവറകൾ. ഫുഡ് കോർണറിൽ ഇഷ്ട രുചിതേടിയെത്തിയവരുടെ വൻ തിരക്കനുഭവപ്പെട്ടു. കേരളീയരുചി തേടിയെത്തിയവരിൽ മലയാളികളല്ലാത്തവരും ഒട്ടേറെയാണ്. ‘നാടൻചായ’യ്ക്കുതന്നെയാണ് ആവശ്യക്കാരേറെയും. വസ്ത്രശേഖരങ്ങളടക്കം സന്ദർശകർക്ക് എന്നും ഓർമിക്കാവുന്ന ഷോപ്പിങ് അനുഭവങ്ങളാണ് മെഗാ കാർണിവൽ ആദ്യദിവസം സമ്മാനിച്ചത്. ലോകത്തിലെ ഒട്ടുമിക്ക ഉത്‌പന്നങ്ങളും ലഭിക്കുന്ന സൂക്ക് അൽ മർഫയിലെ കടകളിലും കാർണിവൽ കാണാനെത്തിയവരുടെ തിരക്കുണ്ടായി. വിനോദവും വിജ്ഞാനവും പകർന്നുകൊണ്ട് കുട്ടികൾക്കായി വിവിധപരിപാടികളും പ്രത്യേക കളിസ്ഥലവും മാതൃഭൂമി ക്ലബ്ബ് എഫ്.എം. ഒരുക്കിയിരുന്നു. ഇനി ശനി, ഞായർ ദിവസങ്ങളിലും പകലും രാത്രിയും കാർണിവൽ ആഘോഷങ്ങളാണ്. ജെനി ലോജിസ്റ്റിക്‌സ്, ലോറൽ ഗാർഡൻ, ജെ.ബി.എസ്. ഗവൺമെന്റ് ട്രാൻസാക്ഷൻ സെന്റർ, സീ 5, എം.ടി.ആർ., ലുലു എക്‌സ്‌ചേഞ്ച്, നെല്ലറ, ബ്യൂറർ, ലാഗോ വാട്ടർ, എഫ്.എം.സി. കാലിക്കറ്റ് നോട്ട്ബുക്ക് എന്നിവരാണ് കാർണിവലിന്റെ മുഖ്യ സ്പോൺസർമാർ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..