ദുബായ് : 100 വർഷം പിന്നിടുന്ന മാതൃഭൂമിയുടെ ഏറ്റവും വലിയ സമ്മാനമാണ് മാലാഖക്കുഞ്ഞുങ്ങൾക്ക് നൽകിയ അവസരമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ക്ലബ് എഫ്.എം. 99.6 ഒരുക്കിയ മെഗാ കാർണിവൽ ഒന്നാംദിവസം കലാപരിപാടികൾ അവതരിപ്പിച്ച നിശ്ചയദാർഢ്യമുള്ള കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
നിശ്ചയദാർഢ്യമുള്ള കുട്ടികളെ ചേർത്തുപിടിച്ചുകൊണ്ട് കാർണിവൽ ആഘോഷത്തിന് തുടക്കമിട്ട മാതൃഭൂമി അഭിനന്ദനമർഹിക്കുന്നു. അതിനായി മാതൃഭൂമി സാരഥികൾക്ക് അഭിനന്ദനം അറിയിക്കുകയാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. മഴപോലെ പെയ്തുകൊണ്ടാണ് കുട്ടികൾ വിവിധ വേഷങ്ങളിൽ വേദിയിലെത്തി കാണികളുടെ മനസ്സുകവർന്നത്.
ഓരോരാളും നിശ്ചയദാർഢ്യമുള്ള കുട്ടികളെ ചേർത്തുപിടിക്കണമെന്നും ഗോപിനാഥ് മുതുകാട് ഓർമിപ്പിച്ചു. കുട്ടികൾക്കും മാതാപിതാക്കൾക്കുമൊപ്പം ഗോപിനാഥ് മുതുകാട് ഫോട്ടോയെടുക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..