ഷാർജ : ആറാമത് ഷാർജ ലേബർ സ്പോർട്‌സ് ടൂർണമെന്റ് ശനിയാഴ്ച സമാപിക്കും. ഷാർജ നാഷണൽ പാർക്കിലെ കായികമേഖലയിൽ വൈകീട്ട് അഞ്ചുമണിയോടെ സമാപനച്ചടങ്ങുകൾ ആരംഭിക്കും. ലേബർ സ്റ്റാൻഡേഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (എൽ.എസ്.ഡി.എ.) നേതൃത്വത്തിൽ കഴിഞ്ഞ മൂന്നുമാസങ്ങളിലായി നടന്ന വിവിധ കായികമത്സരങ്ങളിൽ 2000-ത്തിലേറെ മത്സരാർഥികൾ പങ്കെടുത്തു. ടൂർണമെന്റിലെ മികച്ച ടീമുകളെയും വ്യക്തിഗത മത്സരാർഥികളെയും സമാപനച്ചടങ്ങിൽ പ്രഖ്യാപിക്കും.
എൽ.എസ്.ഡി.എ. ചെയർമാൻ സലേം യൂസഫ് അൽ ഖസീർ, സർക്കാർ-സ്വകാര്യ വകുപ്പ് മേധാവികൾ, കായികമേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സമാപനച്ചടങ്ങിൽ പങ്കെടുക്കും. ആരോഗ്യകരമായ ജീവിതശൈലിക്കായി കായികപ്രവർത്തനങ്ങൾ പിന്തുടരാൻ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കാനുള്ള എമിറേറ്റിന്റെ താത്പര്യമാണ് ടൂർണമെന്റിലൂടെ പ്രതിഫലിച്ചതെന്ന് അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..